സി​നി​മാ സ്റ്റൈലിൽ വീ​ടു​വി​ട്ടി​റ​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി; വീടുവിടാനുള്ള കാരണമായി കുട്ടികള്‍ പറഞ്ഞത് ഇങ്ങനെ…

ശാ​സ്താം​കോ​ട്ട: ക​ത്തെ​ഴു​തി വ​ച്ച ശേ​ഷം അ​ർ​ദ്ധ​രാ​ത്രി​യി​ൽ വീ​ടു​വി​ട്ടി​റ​ങ്ങി​യസ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം കു​ന്ന​ത്തൂ​ർ പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ത്തി.

പോ​രു​വ​ഴി മ​യ്യ​ത്തും​ക​ര സ്വ​ദേ​ശി​ക​ളാ​യ 13, 11, 9 വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12.30 ഓ​ടെ​യാ​ണ് കാ​ണാ​താ​യ​ത്.​

പു​ല​ർ​ച്ചെ​യാ​ണ് വി​വ​രം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ ശൂ​ര​നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സി​ഐ ഫി​റോ​സ്, എ​സ്ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ചേ​ർ​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.

​ കൊ​ല്ലം റൂ​റ​ൽ എ​സ്.​പി ഹ​രി​ശ​ങ്ക​റും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ല​ട​ക്കം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.​
നി​ര​വ​ധി​യാ​ളു​ക​ൾ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്യു​ക​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.​

ഇ​തി​നി​ട​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11.20 ഓ​ടെ ശൂ​ര​നാ​ട് സിഐ​യ്ക്ക് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് കു​ന്ന​ത്തൂ​ർ പാ​ല​ത്തി​നു സ​മീ​പ​ത്തെ ക​ട​വി​ൽ നി​ന്നും കുട്ടികളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​

വീ​ടു വി​ട്ടി​റ​ങ്ങി​യ കു​ട്ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ മ​റ്റൊ​രു വീ​ട്ടി​ൽ നി​ന്നും അ​വ​ര​റി​യാ​തെ എ​ടു​ത്ത ര​ണ്ട് സൈ​ക്കി​ളി​ലാ​യി​രു​ന്നു യാ​ത്ര. സി​നി​മ​ക​ളി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​യി​രു​ന്നു വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത​ത്രേ.​

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം കു​ട്ടി​ക​ളെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

Related posts

Leave a Comment