അ​യ​ർ​ല​ണ്ടി​ലേ​ക്ക് പോ​കാ​ൻ കാത്തിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സിനെ കാണാനില്ല; അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

മ​ണ​ക്കാ​ട് സ്വ​ദേ​ശി ഋ​തു​ഗാ​മി (32) യെ​യാ​ണ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്. നാ​ലാ​ഞ്ചി​റ​യി​ലെ ഒ​രു ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ യു​വാ​വ് വീ​ടി​നു​പു​റ​ത്ത് ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം ഹെ​ൽ​മെ​റ്റ് ഏ​ൽ​പ്പി​ച്ചു ന​ട​ന്നു പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

ബൈ​ക്കി​ൽ​നി​ന്ന് ഇ​ദേ​ഹ​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ട​ങ്ങി​യ ബാ​ഗ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ ഏ​റ്റ​വു​മൊ​ടു​വി​ൽ കാ​ണി​ക്കു​ന്ന​ത് കേ​ശ​വ​ദാ​സ​പു​ര​മാ​ണ്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​യ​ർ​ല​ണ്ടി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ഋ​തു​ഗാ​മി.

Related posts

Leave a Comment