‘കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് ഇ​പ്പോ​ൾ എ​ന്നോ​ട് സ്നേ​ഹ​മാ​ണ്,ജ​യി​ലി​ൽ അ​ട​ച്ച​പ്പോ​ഴും 9 മാ​സം ജി​ല്ല​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​പ്പോ​ഴും കാ​ണാ​ത്ത സ്നേ​ഹം’:​പ​രി​ഹാ​സ​വു​മാ​യി എം.​എം മ​ണി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് ഇ​പ്പോ​ൾ ത​ന്നോ​ട് സ്നേ​ഹ​മാ​ണെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വും ഉ​ടു​മ്പ​ൻ​ചോ​ല എം​എ​ൽ​എ​യു​മാ​യ എം.​എം മ​ണി. ജ​യി​ലി​ൽ അ​ട​ച്ച​പ്പോ​ഴും ഒ​മ്പ​ത് മാ​സം ജി​ല്ല​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​പ്പോ​ഴും കാ​ണാ​ത്ത സ്നേ​ഹ​മാ​ണ് കാ​ണു​ന്ന​തെ​ന്നും മ​ണി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

കോ​ൺ​ഗ്ര​സ്കാ​ർ​ക്ക് എ​ന്നോ​ട് ഇ​പ്പോ​ൾ പെ​രു​ത്ത സ്നേ​ഹ​മാ​ണ്. എ​ന്നെ ജ​യി​ലി​ൽ അ​ട​ച്ച​പ്പോ​ഴും 9 മാ​സം ജി​ല്ല​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​പ്പോ​ഴും കാ​ണാ​ത്ത സ്നേ​ഹം. ഇ​ടു​ക്കി ജി​ല്ല​യി​ലെ പൊ​തു​ശ​ല്യ​ത്തെ ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി എ​ന്നാ​ണ് അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ച​ത് ത​ന്നെ.😏

ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ലം കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക​സ​നം കൈ​വ​രി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് എ​ന്ന് കോ​ൺ​ഗ്ര​സ്കാ​ർ സ​മ്മ​തി​ച്ച​ത് ത​ന്നെ വ​ലി​യ കാ​ര്യം. (അ​ല്ലെ​ങ്കി​ലും വ​സ്തു​ത​ക​ളു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളെ നി​ഷേ​ധി​ക്കാ​നാ​വി​ല്ല​ല്ലോ). ഇ​വി​ടെ ന​ട​ത്തി​യ വി​ക​സ​ന​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യി അ​ല്ല എ​ടു​ക്കേ​ണ്ട​ത്.

എ​ൽ​ഡി​എ​ഫ് നി​ർ​ദ്ദേ​ശി​ച്ച വി​ക​സ​ന സ്വ​പ്ന​ങ്ങ​ളാ​ണ് ന​മ്മ​ൾ ഇ​വി​ടെ ന​ട​പ്പി​ലാ​ക്കി​യ​ത്. എ​ൽ​ഡി​എ​ഫ് വി​ക​സ​നം എ​ൽ​ഡി​എ​ഫ് ന് ​വോ​ട്ടാ​യി മാ​റ​ണം. സ​ഖാ​വ് കെ.​കെ ജ​യ​ച​ന്ദ്ര​നെ നി​ർ​ത്തി​യ​ത് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കാ​നാ​യി ത​ന്നെ​യാ​ണ്. നി​ങ്ങ​ൾ 2021 ൽ ​എ​നി​ക്ക് ന​ൽ​കി​യ 38 ,305 ൽ ​അ​ധി​കം ഭൂ​രി​പ​ക്ഷം ജ​യ​ച​ന്ദ്ര​ന് ന​ൽ​ക​ണം.

193 ബൂ​ത്തി​ൽ 192 ബു​ത്തി​ൽ എ​നി​ക്ക് നി​ങ്ങ​ൾ ലീ​ഡ് ന​ൽ​കി അ​നു​ഗ്ര​ഹി​ച്ചു. ഇ​ത്ത​വ​ണ 193 ബു​ത്തി​ലും ലീ​ഡ് ന​ൽ​കി ജ​യ​ച​ന്ദ്ര​നെ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ച്ച് ന​മ്മു​ടെ മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ല്ലാ​വ​രി​ൽ നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. വി​ക​സ​നം തു​ട​ര​ണം. സ​ഖാ​വ് കെ. ​കെ ജ​യ​ച​ന്ദ്ര​ൻ ജ​യി​ക്ക​ണം.

Related posts

Leave a Comment