ഇ​താ മ​റ്റൊ​രു അമ്പരപ്പിക്കു​ന്ന ക​വ​ർ​ച്ച ! ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ട​വ​ർ അ​പ്പാ​ടെ മോ​ഷ്ടി​ക്കാ​ൻ ശ്രമം; ആറംഗ സംഘം കുടുങ്ങി

ഗോ​ഡ്ഡ: റെ​യി​ൽ​വേ പാ​ള​വും ഇ​രു​ന്പു​പാ​ല​വു​മൊ​ക്കെ മോ​ഷ്ടി​ച്ച വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം ഇ​താ മ​റ്റൊ​രു അ​ന്പ​ര​പ്പി​ക്കു​ന്ന ക​വ​ർ​ച്ച കൂ​ടി.

ഒ​രു മൊ​ബൈ​ൽ ട​വ​ർ അ​പ്പാ​ടെ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന വാ​ർ​ത്ത​യാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ​നി​ന്നു പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​റം​ഗ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും​ചെ​യ്തു.

ജാ​ർ​ഖ​ണ്ഡി​ലെ ഗോ​ഡ്ഡ ജി​ല്ല​യി​ലെ സി​ദ്ബാ​ക്ക് ഗ്രാ​മ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ ആ​ണ് അ​ക്ര​മി​സം​ഘം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

2019ലാ​ണ് സി​ദ്ബാ​ക്ക് ഗ്രാ​മ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം ചി​ല​രെ​ത്തി ഈ ​ട​വ​ർ പൊ​ളി​ച്ചു നീ​ക്കാ​ൻ തു​ട​ങ്ങി.

ഗ്രാ​മ​വാ​സി​ക​ൾ കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ ബി​എ​സ്എ​ൻ​എ​ൽ ക​മ്പ​നി നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ട​വ​ർ പൊ​ളി​ച്ചു നീ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ മൊ​ത്ത​ത്തി​ൽ സം​ശ​യം തോ​ന്നി​യ ഗ്രാ​മ​വാ​സി​ക​ൾ വി​വ​രം ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

പോ​ലീ​സ് സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ത്തു​ന്പോ​ൾ ക​ള്ള​ന്മാ​ർ ട​വ​ർ മു​ഴു​വ​ൻ അ​ഴി​ച്ചെ​ടു​ത്ത് ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​നെ ക​ണ്ടു വാ​ഹ​ന​മു​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ എ​ല്ലാ​വ​രെ​യും പി​ടി​കൂ​ടി. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ അ​ഞ്ചു പേ​ർ ബി​ഹാ​റി​ൽ​നി​ന്നു​ള്ള​വ​രും ഒ​രാ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള​യാ​ളു​മാ​ണ്.

Related posts

Leave a Comment