ഒ​രു മി​നി​റ്റി​ന് 11,263 രൂ​പ, ഒ​രു മ​ണി​ക്കൂ​റി​ന് 6.75 ല​ക്ഷം രൂ​പ! മോദിയുടെ സംരക്ഷണത്തിന് ഒരു ദിവസം 1.62 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്‌

ന്യൂ​ഡ​ൽ​ഹി: ഒ​രു മി​നി​റ്റി​ന് 11,263 രൂ​പ. ഒ​രു മ​ണി​ക്കൂ​റി​ന് 6.75 ല​ക്ഷം രൂ​പ. ഒ​രു ദി​വസ​ത്തേ​ക്ക് 1.62 കോ​ടി രൂ​പ. ഒ​രു വ​ർ​ഷ​ത്തേ​ക്ക് 592 കോ​ടി രൂ​പ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മാ​ത്രം സം​ര​ക്ഷ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന തു​ക​യു​ടെ ക​ണ​ക്കാ​ണി​ത്.

സ​ർ​ക്കാ​ർ നേ​രി​ട്ടു കു​റി​ച്ചു ത​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ ക​ണ​ക്ക​ല്ല, മ​റി​ച്ച് ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നീ​ക്കി വെ​ച്ച ബ​ജ​റ്റ് വി​ഹി​തം പ​രി​ശോ​ധി​ക്കു​ന്പോ​ൾ വ്യ​ക്ത​മാ​കു​ന്ന ചെ​ല​വി​ന്‍റെ ക​ണ​ക്കാ​ണി​ത്.

ബ​ജ​റ്റി​ൽ എ​സ്പി​ജി​ക്കാ​യി 2020-21 വ​ർ​ഷേ​ത്ത​ക്ക് വ​ക​യി​രു​ത്തി​യ​ത് 592.5 കോ​ടി രൂ​പ​യാ​ണ്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ പ​ത്തു ശ​ത​മാ​നം അ​ധി​കം തു​ക.

എ​ന്നാ​ൽ, 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ എ​സ്പി​ജി​ക്ക് 540.16 കോ​ടി രൂ​പ വ​ക​യി​രു​ത്തു​ന്പോ​ൾ രാ​ജ്യ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെടെ നാ​ലു പേ​ർ​ക്കാ​ണ് അ​വ​ർ സം​ര​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പു​റ​മേ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി വ​ധേ​ര എ​ന്നി​വ​ർ​ക്കാ​ണ് അ​ക്കാ​ല​ത്ത് എ​സ്പി​ജി സം​ര​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ രാ​ജ്യ​ത്ത് എ​സ്പി​ജി സം​ര​ക്ഷ​ണം പ്ര​ധാ​ന​മ​ന്ത്രി​ക്ക് മാ​ത്ര​മാ​ക്കി മാ​റ്റി.

ഡി​എം​കെ എം​പി ദ​യാ​നി​ധി മാ​ര​ന്‍റെ ചോ​ദ്യ​ത്തി​ന് ലോ​ക്സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ രാ​ജ്യ​ത്ത് എ​സി​പി​ജി സം​ര​ക്ഷ​ണം ഒ​രാ​ൾ​ക്ക് മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​ഉ​ത്ത​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞി​ട്ടു​മി​ല്ല.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ സി​ആ​ർ​പി​എ​ഫ് സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന മ​റ്റു നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. നി​ല​വി​ൽ 56 പേ​ർ​ക്കാ​ണ് സി​ആ​ർ​പി​എ​ഫി​ന്‍റെ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന​ത്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച മൂ​വാ​യി​രം ക​മാ​ൻ​ഡോ​ക​ളാ​ണ് എ​സ്പി​ജി​യി​ൽ ഉ​ള്ള​ത്.

2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ എ​സ്പി​ജി സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി വ​ക​യി​രു​ത്തി​യ 540.16 കോ​ടി രൂ​പ​യു​ടെ ആ​ളോ​ഹ​രി വി​ഹി​തം 135 കോ​ടി​യാ​യി​രു​ന്നു. ഇ​ത് നാ​ല് പേ​രു​ടെ എ​സ്പി​ജി സം​ര​ക്ഷ​ണ​ത്തി​നു​ള്ള​താ​യി​രു​ന്നു.

എ​ന്നാ​ൽ, ഈ ​വ​ർ​ഷ​ത്തി​ലെ ബ​ജ​റ്റി​ൽ 592.5 കോ​ടി വ​ക വ​ക​യി​രു​ത്തി​യ​പ്പോ​ൾ ആ​ളോ​ഹ​രി വി​ഹി​ത​ത്തി​ൽ 340 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ രാ​ജ്യ​ത്ത് മോ​ദി​ക്ക് മാ​ത്ര​മാ​ണ് എ​സ്പി​ജി സം​ര​ക്ഷ​ണം ഉ​ള്ള​ത്.

്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷ​മു​ള്ള 2015ലെ ​ബ​ജ​റ്റി​ൽ എ​സ്പി​ജി​ക്ക് 289 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. 2015-16 വ​ർ​ഷ​ത്തി​ൽ ഇ​ത് 330 കോ​ടി രൂ​പ​യാ​യി. 2018-19 വ​ർ​ഷ​ത്തി​ൽ 385 കോ​ടി രൂ​പ​യാ​യി​രു​ന്നു. ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മോ​ദി യാ​ത്ര ചെ​യ്യു​ന്നു​ണ്ട്.

മാ​ത്ര​മ​ല്ല മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ​സിം​ഗ് പ​ത്തു വ​ർ​ഷം 93 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ വെ​റും ആ​റു വ​ർ​ഷം കൊ​ണ്ട് മോ​ദി ഈ ​റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്നി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഭ്യ​ന്ത​ര, വി​ദേ​ശ യാ​ത്ര​ക​ളി​ലും സം​ര​ക്ഷ​ണ ചു​മ​ത​ല എ​സ്പി​ജി​ക്കാ​ണ്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നും ഇ​പ്പോ​ൾ എ​സ്പി​ജി സം​ര​ക്ഷ​ണം ഇ​ല്ല.

സെ​ബി മാ​ത്യു

Related posts

Leave a Comment