പുല്‍വാമയില്‍ 40 ജവാന്മാര്‍ രക്തസാക്ഷികളായി മണിക്കൂറുകള്‍ക്കുള്ളില്‍ ‘പ്രൈം ടൈം മിനിസ്റ്റര്‍’ സിനിമാ ഷൂട്ടിംഗില്‍! ചിത്രമടക്കം കൂടുതല്‍ തെളിവുകളുായി രാഹുല്‍ ഗാന്ധി വീണ്ടും

പുല്‍വാമ ഭീകരാക്രണം നടന്നതിനുശേഷവും പ്രധാനമന്ത്രി തന്റെ പരസ്യത്തിനുവേണ്ടിയുള്ള ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു എന്നതിന് കൂടുതല്‍ തെളിവുകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മോദിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുതിയ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്.

പ്രധാനമന്ത്രി ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ക്യാമറയ്ക്കു മുമ്പില്‍ നില്‍ക്കുന്ന നാല് ചിത്രങ്ങളാണ് രാഹുല്‍ പുറത്തുവിട്ടത്. ’40 പട്ടാളക്കാര്‍ പുല്‍വാമയില്‍ രക്തസാക്ഷികളായി മൂന്നു മണിക്കൂറിനുശേഷം ‘പ്രൈം ടൈം മിനിസ്റ്റര്‍’ ഒരു സിനിമാ ഷൂട്ടിങ്ങിലായിരുന്നു.’ എന്നു കുറിച്ചുകൊണ്ടാണ് രാഹുല്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

‘രാജ്യവും രക്തസാക്ഷികളുടെ വീടും സങ്കടപ്പുഴയായപ്പോള്‍ മോദി പുഴയോരത്ത് നിന്ന് ചിരിക്കുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്യുന്നു.’ എന്നും രാഹുല്‍ കുറിച്ചു.

ഒരു പ്രമോഷണല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മോദി ജിം കോര്‍ബറ്റ് പാര്‍ക്കിലെത്തിയത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് വാര്‍ത്താസമ്മേളനത്തില്‍ മോദിയ്ക്കെതിരെ ആരോപണവുമായി വന്നത്. പുല്‍വാമ സംഭവത്തില്‍ രാജ്യം ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍ മോദി ഷൂട്ടിങ് തിരക്കിലായിരുന്നുവെന്നാണ് സുര്‍ജേവാല പറഞ്ഞത്.

Related posts