അ​മ്മ​യു​ടെ വി​യോ​ഗം: ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​വ​ര്‍​ക്ക് ന​ന്ദിപ​റ​ഞ്ഞ് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍

തന്‍റെ അ​മ്മ​യു​ടെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​വ​ര്‍​ക്ക് ന​ന്ദി പ​റ​ഞ്ഞ് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍. “എ​ന്നെ ഞാ​നാ​ക്കി​യ, എ​ന്‍റെ ജീ​വി​ത​യാ​ത്ര​യി​ല്‍ സ്‌​നേ​ഹ​വാ​ത്സ​ല്യം കൊ​ണ്ടും സാ​മീ​പ്യം കൊ​ണ്ടും എ​ക്കാ​ല​വും ക​രു​ത്താ​യി​രു​ന്ന എ​ന്‍റെ പ്രി​യ​പ്പെ​ട്ട അ​മ്മ വി​ഷ്ണു​പാ​ദം പൂ​കി. അ​മ്മ​യു​ടെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്ന്, എ​ന്‍റെ ദുഃ​ഖ​ത്തി​ല്‍ നേ​രി​ട്ടും, അ​ല്ലാ​തെ​യും പ​ങ്കു​ചേ​ര്‍​ന്ന എ​ല്ലാ പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്കും ഹൃ​ദ​യ​പൂ​ര്‍​വം ന​ന്ദി അ​റി​യി​ച്ചു​കൊ​ള്ള​ട്ടെ.

വീ​ട്ടി​ലെ​ത്തി​യും, ഫോ​ണ്‍ മു​ഖാ​ന്ത​ര​വും, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ എ​ല്ലാ​വ​ര്‍​ക്കും ഒ​രി​ക്ക​ല്‍​ക്കൂ​ടി ന​ന്ദി, സ്‌​നേ​ഹം, പ്രാ​ര്‍​ഥ​ന” – മോ​ഹ​ന്‍​ലാ​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ചൊ​വ്വാ​ഴ്ച​യാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ മാ​താ​വ് ശാ​ന്ത​കു​മാ​രി അ​ന്ത​രി​ച്ച​ത്.

Related posts

Leave a Comment