വെ​ള​ളാ​പ്പ​ള്ളി​യു​ടെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തെ​റ്റ്: മു​ഖ്യ​മ​ന്ത്രി​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ തി​രു​ത്താ​നി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വെ​ള​ളാ​പ്പ​ള്ളി ന​ട​ത്തി​യ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. അ​ദ്ദേ​ഹം ഇ​രി​ക്കു​ന്ന സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ബോ​ധ​മു​ണ്ടാ​ക​ണം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ തി​രു​ത്താ​ന്‍ ത​യാ​റാ​ക​ണം. ഇ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി നി​ല​കൊ​ള്ളു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​നെ അ​സ​ഭ്യം പ​റ​ഞ്ഞ് പോ​യ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മാ​ണ് ചേ​ര്‍​ന്നുനി​ല്‍​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ വ​ന്ദി​ക്കാ​നും നി​ന്ദി​ക്കാ​നും ഞ​ങ്ങ​ളി​ല്ലെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ തീ​വ്ര​വാ​ദി​യെ​ന്ന് വി​ളി​ച്ച ന​ട​പ​ടി തെ​റ്റാ​ണ്. അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും സി​പി​എം- ബി​ജെ​പി വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​ല്‍ സി​പി​എ​മ്മി​നു പ​ങ്കു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലും ജി​ല്ല​യി​ലും യു​ഡി​എ​ഫ് നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ഇ​പ്പോ​ള്‍ എ​സ്‌​ഐ​ടി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണ്.

നേ​ര​ത്തെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍റെ വേ​ഗത്തിലാ​യി​രു​ന്ന അ​ന്വേ​ഷ​ണം ഇ​പ്പോ​ള്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍റെ വേ​ഗ​ത്തിലാ​ണ് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മു​സ്‌ലിം ലീ​ഗു​മാ​യി സീ​റ്റ് ത​ര്‍​ക്കം ഉ​ണ്ടാ​കി​ല്ലെ​ന്നും ലീ​ഗ് ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് എ​പ്പോ​ഴും ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment