മോ​ന്‍​സ​ന്‍റെ ആ​ഡം​ബ​ര കാ​റു​ക​ള്‍​ക്ക് രേ​ഖ​ക​ളി​ല്ല; പ്ര​തി​യു​ടെ പേ​രി​ൽ ഒ​രു കാ​റു​പോ​ലു​മി​ല്ല; ഐ​ജി സ്പ​ര്‍​ജ​ന്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം 


കൊ​ച്ചി: കോ​ടി​ക​ളു​ടെ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ ആ​ഡം​ബ​ര കാ​റു​ക​ള്‍​ക്കു രേ​ഖ​ക​ളി​ല്ല. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ന്‍​സ​ന്‍റെ നാ​ല് ആ​ഡം​ബ​ര കാ​റു​ക​ള്‍​ക്ക് രേ​ഖ​ക​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ട്ടു കാ​റു​ക​ളാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ല്‍ ഒ​രു വാ​ഹ​ന​വും മോ​ന്‍​സ​ന്‍റെ പേ​രി​ല​ല്ലെ​ന്നു ക​ണ്ടെ​ത്തി.ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ രൂ​പ​മാ​റ്റം വ​രു​ത്തി പോ​ഷെ​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

മ​സ്ദ, മി​ത്സു​ബി​ഷി എ​ന്നീ വാ​ഹ​ന​ങ്ങ​ളാ​ണ് പോ​ര്‍​ഷെ മാ​തൃ​ക​യി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍​ക്കാ​യി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന് സ​മീ​പി​ക്കും. മോ​ന്‍​സ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്നു തീ​രു​ന്ന​തി​നാ​ല്‍ ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

അ​തേ​സ​മ​യം ഐ​ജി സ്പ​ര്‍​ജ​ന്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ യോ​ഗം ചേ​ര്‍​ന്ന് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

മോ​ന്‍​സ​നെ ശാ​സ്ത്രീ​യ​മാ​യി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​മെ​ന്നാ​ണ് സൂ​ച​ന.കൊ​ച്ചി സി​റ്റി പോ​ലീ​സി​ല്‍ കു​റ്റാ​ന്വേ​ഷ​ണ മി​ക​വു തെ​ളി​യി​ച്ച പ​ത്തു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​സ്എ​ച്ച​ഒ​മാ​രാ​യ കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ സ്റ്റേ​ഷ​നി​ലെ കെ.​എ​സ്. അ​രു​ണ്‍, എ​റ​ണാ​കു​ളം ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ എം.​എ​സ് ഫൈ​സ​ല്‍, മു​ന​മ്പം സ്റ്റേ​ഷ​നി​ലെ എ.​എ​ല്‍. യേ​ശു​ദാ​സ്, പ​ള്ളു​രു​ത്തി സ്റ്റേ​ഷ​നി​ലെ കെ.​എ​ക്‌​സ്. സി​ല്‍​വ​സ്റ്റ​ര്‍, പു​ത്ത​ന്‍​കു​രി​ശ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ എ​സ്.​ആ​ര്‍ സ​നീ​ഷ്, എ​എ​സ്‌​ഐ​മാ​രാ​യ മു​ള​വു​കാ​ട് സ്റ്റേ​ഷ​നി​ലെ വ​ര്‍​ഗീ​സ്, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ലെ ടി.​കെ റെ​ജി, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഫോ​ര്‍​ട്ടു​കൊ​ച്ചി സ്‌​റ്റേ​ഷ​നി​ലെ സ​ജീ​വ​ന്‍, കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ സ്‌​റ്റേ​ഷ​നി​ലെ ഷി​ഹാ​ബ്, മാ​ത്യു എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ത​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment