സ്വ​ർ​ണ വ്യാ​പാ​രി​യു​ടെ വീ​ട് കു​ത്തി​ത്തുറ​ന്ന് വ​ൻ ക​വ​ർ​ച്ച; മുൻവാതിൽ തകർത്ത് കടന്നവർ  വീട്ടിൽ സൂക്ഷിച്ചിരുന്ന  താക്കോൽ എടുത്ത് കൊണ്ടു പോയത് അരക്കിലോ സ്വർണം;  പോലീസ് അന്വേഷണം ഊർജിതമാക്കി

കാ​യം​കു​ളം: സ്വ​ർ​ണ വ്യാ​പാ​രി​യു​ടെ വീ​ട് കു​ത്തി​തു​റ​ന്ന് വ​ൻ​ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ര​ക്കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​മാ​ണ് മോ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ അ​പ​ഹ​രി​ച്ച​ത്.

കാ​യം​കു​ളം ചേ​രാ​വ​ള്ളി ഇ​ല്ല​ത്തു വീ​ട്ടി​ൽ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന സ്വ​ർ​ണ വ്യാ​പാ​രി മ​ഹാ​രാ​ഷ്ട്രാ സ്വ​ദേ​ശി സ​ന്തോ​ഷ് പ​വാ​റി (39) ന്‍റെ വീ​ട്ടി​ലാ​ണ് വ​ൻ ക​വ​ർ​ച്ച ന​ട​ന്ന​ത്. എ​ട്ടു ഗ്രാ​മി​ന്‍റെ ര​ണ്ടു​വ​ള​ക​ൾ, 50 ഗ്രാ​മി​ന്‍റെ നെ​ക്ല​സ്, 25കു​ട്ടി വ​ള​ക​ൾ, കൈ ​ചെ​യി​നു​ക​ൾ, മോ​തി​രം, ക​മ്മ​ൽ, ലോ​ക്ക​റ്റ്, 14 ഗ്രാം ​ബോം​ബെ ചെ​യി​ൻ, താ​ലി, കൊ​ളു​ത്ത് തു​ട​ങ്ങി അ​ര​ക്കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 1,25,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി സ​ന്തോ​ഷ് പ​വാ​റും കു​ടു​ബ​വും ചേ​ർ​ത്ത​ല​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ പോ​യി ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. അ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തെ ക​ത​ക് കു​ത്തി​തു​റ​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ ഇ​വ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. കി​ട​പ്പു മു​റി​യി​ലെ മെ​ത്ത​യു​ടെ അ​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ല​മാ​ര​യു​ടെ താ​ക്കോ​ൽ എ​ടു​ത്ത് തു​റ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മോ​ഷ​ണ​സം​ഘം വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ ക​ത​ക് തു​റ​ന്നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Related posts