പെ​ൺ​അ​നു​ഭ​വ​ങ്ങ​ളു​മാ​യി അ​മ്മ​യും മ​ക​ളും: ശ്ര​ദ്ധേ​യ​മാ​കു​ന്നു ചി​ത്ര​പ്ര​ദ​ര്‍​ശ​നം

കോ​ട്ട​യം: അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ചി​ത്ര​പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ലേ​ഖ​യും മ​ക​ള്‍ ചി​ത്ര​ലേ​ഖ​യു​മാ​ണ് വ​ര്‍​ണ​വി​സ്മ​യ​ങ്ങ​ളു​മാ​യി ആ​സ്വാ​ദ​ക​രു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ ന​ട​ക്കു​ന്ന 21 ചി​ത്ര​കാ​രി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സ്ത്രീ​യു​ടെ ആ​ത്മ​സൗ​ന്ദ​ര്യ​വും വ​ന്യ​ത​യും വ​ശ്യ​ത​യു​മെ​ല്ലാം ഇ​ഴ​ചേ​ർ​ന്ന 40ല​ധി​കം ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ല്‍, സ്ത്രീ​യു​ടെ അ​കം​പു​റ​ങ്ങ​ളെ​ഴു​തു​ന്ന അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

സ്ത്രീ ​ജീ​വി​ത​ങ്ങ​ളെ ഉ​യ​രെ പ​റ​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന പ​ട്ടം പ​റ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ ചി​ത്ര​വും, സ്വാ​ത​ന്ത്ര്യം വി​ളി​ച്ചോ​തു​ന്ന പെ​ണ്‍​ജീ​വി​ത​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടു​ന്ന​തും എ​ന്നാ​ല്‍ അ​ടി​വേ​രു​ക​ളാ​ല്‍ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന ചി​ത്ര​വും സ​മ​കാ​ലി​ക അ​നു​ഭ​വ​ങ്ങ​ളെ തു​റ​ന്നു​കാ​ണി​ക്കു​ന്ന​താ​യി.

മു​ന്നാ​ര്‍ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഗേ​ള്‍​സ് ഹൈ​സ്കൂ​ളി​ല്‍ ആ​ര്‍​ട്ട് അ​ധ്യാ​പി​ക​യാ​ണ് ലേ​ഖ. മ​ക​ള്‍ ചി​ത്ര​ലേ​ഖ മാ​ന്നാ​നം കെ​ഇ കോ​ള​ജി​ല്‍ ബി​രു​ദ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കാ​ര്‍​മ​ല​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ള്‍ ആ​ര്‍​ട്ട് അ​ധ്യാ​പ​ക​നാ​യ ലേ​ഖ​യു​ടെ ഭ​ര്‍​ത്താ​വ് ടി.​എ​സ്. മ​നോ​ജും ചി​ത്ര​കാ​ര​നാ​ണ്. ഇ​വ​രു​ടെ മ​ക​ന്‍ ദേ​വ​ദ​ര്‍​ഷും ചി​ത്രം വ​ര​യ്ക്കും. അ​മ്മ​യും മ​ക​ളും ചി​ത്ര​പ്ര​ദ​ര്‍​ശ​ന വേ​ദി​യി​ല്‍ ഒ​രു​മി​ച്ചെ​ത്തു​ന്ന​തു ര​ണ്ടാം​ത​വ​ണ​യാ​ണ്.

Related posts

Leave a Comment