ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി അ​ദ്ഭുത​മൊ​രു​ക്കി മൗ​ഗ്ലി

പ്ര​സി​ദ്ധ​മാ​യ ജം​ഗി​ള്‍ ബു​ക്ക് ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി നി​ർമിക്കു​ന്ന മൗ​ഗ്ലി​യെ​ന്ന സി​നി​മ​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ഒ​രു അദ്ഭുതം ഒ​ളി​ച്ചു​വ​ച്ചി​ട്ടു​ണ്ടെന്ന് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ ന​ടി ഫ്രീ​ദ പി​ന്‍റോ. എ​ന്നാ​ൽ അ​തെ​ന്താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സ​സ്പെ​ൻ​സ് ക​ള​യാ​നി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

ചി​ത്ര​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ രോ​ഹ​ൻ ച​ന്ദ​ൻ ആ​ണ് മൗ​ഗ്ലി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രോ​ഹ​ന്‍റെ അ​ഭി​ന​യ​ത്തെ പ്ര​ശം​സി​ച്ച ന​ടി സി​നി​മ ഇ​ന്ത്യ​ക്കാ​ർ​ക്ക് വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ടു​മെ​ന്നും പ​റ​യു​ന്നു.
ഇ​ന്ത്യ​യി​ലെ വ​ന​ങ്ങ​ളി​ലാ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ച​ത്. ആ​ന്‍​ഡി സെ​ര്‍​കി​സ് സം​വി​ധാ​നം ചെ​യ്ത മൗ​ഗ്ലി ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

Related posts