പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ രണ്ടര വർഷമായി  പീ​ഡി​പ്പി​ച്ച  വൃദ്ധൻ പോലീസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ചാ​ന്നാ​ങ്ക​ര, ജ​ൻ​മ്മി മു​ക്ക് സ്വ​ദേ​ശി സ​ലാ​ഹു​ദ്ദി​ൻ (60) നെ​യാ​ണ് ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ൻ​പ​തും പ​തി​നാ​ലും വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​ക​ൾ പീ​ഡ​ന​വി​വ​രം മാ​താ​പി​താ​ക്ക​ളോ​ടും സ്കൂ​ൾ അ​ധി​കൃ​ത​രോ​ടും വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ വി​വ​രം ല​ഭി​ച്ച​ത്.

പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ക്കാ​ല​മാ​യി ഇ​യാ​ൾ കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഠി​നം​കു​ളം സി​ഐ. വി​നോ​ദ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, കൃ​ഷ്ണ​പ്ര​സാ​ദ്, എ​എ​സ്ഐ. സ​വാ​ദ് ഖാ​ൻ, സി​പി​ഒ സ​ജി​ൻ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts