പമ്പയാറിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കൾ മുങ്ങിമരിച്ചു; വിവാഹം ഉറപ്പിച്ച ശ്രീജിത്ത് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങുന്നതിനിടെയാണ്  അപകടം സംഭവിച്ചത്

ഹ​രി​പ്പാ​ട്: പ​ന്പ​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പ​ന്മ​ന സ്വ​ദേ​ശി​ക​ളാ​യ കീ​പ്പ​ള്ളി​ൽ രാ​ജേ​ന്ദ്ര​ൻ​പി​ള്ള​യു​ടെ മ​ക​ൻ ശ്രീ​ജി​ത്ത് (24), പ​ന്മ​ന ത​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ലി​യാ​രു​കു​ഞ്ഞി​ന്‍റെ മ​ക​ൻ അ​നീ​ഷ്(26), പ​ന്മ​ന മാ​വേ​ലി പ​രി​യാ​ര​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ക​മ​റു​ദ്ദീ​ന്‍റെ മ​ക​ൻ സ​ജ്ജാ​ദ്(25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​യ​പു​രം അ​ന്പ​ല​ക്ക​ട​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം.

സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു പേ​ർ ഒ​രു​മി​ച്ചാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.  വിവാഹ നിശ്ചയം കഴിഞ്ഞ ശ്രീജിത്ത്മു​ങ്ങു​ന്ന​തു​ക​ണ്ട് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മറ്റുര​ണ്ടു​പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ശ്രീജിത്ത് അടുത്ത മാസം വിദേശത്ത് തിരികെപ്പോകാൻ ഇരിക്കേയാണ് അപകടം ഉണ്ടായത്.

ഹ​രി​പ്പാ​ട് ഫ​യ​ർ​ഫോ​ഴ്സും വീ​യ​പു​രം പോലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെര​ച്ചി​ലി​ൽ മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Related posts

Leave a Comment