ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ മ​നു​ഷ്യ​രെ അ​ക​റ്റാ​ൻ ഇ​ന്ന് ബോ​ധ പൂ​ർ​വ്വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നതായി സ​യ്യി​ദ് മു​ത്തു​ക്കോ​യ ത​ങ്ങ​ൾ

മാ​ങ്കാം​കു​ഴി: ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ മ​നു​ഷ്യ​രെ അ​ക​റ്റാ​ൻ ഇ​ന്ന് ബോ​ധ പൂ​ർ​വ്വ​മാ​യ ശ്ര​മം ന​ട​ക്കു​ന്പോ​ൾ മ​ത മൈ​ത്രി​യി​ലൂ​ടെ മാ​ന​വ സാ​ഹോ​ദ​ര്യം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്ര​മു​ഖ പ​ണ്ഡി​ത​ൻ സ​യ്യി​ദ് മു​ത്തു​ക്കോ​യ ത​ങ്ങ​ൾ അ​ൽ ബാ​ഫ​ഖി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വെ​ട്ടി​യാ​ർ കി​ഴ​ക്ക് നേ​ർ​ച്ച​പ്പ​ള്ളി​യി​ൽ ആ​ണ്ടു​നേ​ർ​ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മാ​ന​വ മൈ​ത്രി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ മ​ത​ങ്ങ​ളും മ​നു​ഷ്യ​രെ പ​ഠി​പ്പി​ക്കു​ന്ന​ത് പ​ര​സ്പ​ര സ്നേ​ഹ​ത്തോ​ടെ​യും കാ​രു​ണ്യ​ത്തോ​ടെ​യും ക​ഴി​യ​ണ​മെ​ന്നാ​ണ്.

മ​ത​ങ്ങ​ളെ കു​റി​ച്ച് ശ​രി​യാ​യ പ​ഠ​നം ന​ട​ത്താ​ത്ത​വ​രാ​ണ് സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ​റ​ഞ്ഞു. ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം എ.​ആ​ർ. താ​ജു​ദീ​ൻ മൗ​ല​വി, സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത​ലി, അ​സി​സ്റ്റ​ൻ​റ് ഇ​മാം മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ മു​സ്ലി​യാ​ർ, ക​ഐം​വൈ​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി, എ​സ്എ​ൻ ഡി​പി പ​ന്ത​ളം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഡോ ​എ.​വി ആ​ന​ന്ദ​രാ​ജ്, കെ​പി​എം​എ​സ് അ​റു​നൂ​റ്റി​മം​ഗ​ലം ശാ​ഖാ പ്ര​സി​ഡ​ൻ​റ് ര​മേ​ശ​ൻ ചി​റ​യി​ൽ, രാ​മ​ന​ല്ലൂ​ർ ക്ഷേ​ത്ര സ​മി​തി ജോ.​സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ്, ഷാ​ജ​ഹാ​ൻ, സ​ലാം, നൈ​സാം​ഖാ​ൻ, മു​ഹ​മ്മ​ദ് റ​ഷീ​ദ്, ബാ​ല​ൻ, മു​ഹ​മ്മ​ദ് ന​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts