കുരങ്ങൻമാരെക്കൊണ്ട് പൊറുതിമുട്ടി ഒരു പ്രദേശം;  കൃഷികൾ നശിപ്പിക്കുന്നു, വാട്ടർ ടാങ്കിൽ ഇറങ്ങി കുളിക്കുന്നു, വീട്ടിലാരുമില്ലെങ്കിൽ ഓടിളക്കിഅകത്തുകയറും;  പരാതിനൽകിയിട്ടും നടപടിയെടുക്കാതെ വനംവകുപ്പ്

ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തുക​ളിലെ മ​ല​യോ​ര വ​ന​മേ​ഖ​ല​ക​ളാ​യ നി​ർ​മ​ല​പു​രം, കൂ​വ​പ്ലാ​വ്, കി​ടി​കെ​ട്ടി​പ്പാ​റ, മാ​രുങ്കു​ളം, പെ​രു​മ്പെ​ട്ടി ക​രി​യം​പ്ലാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​കു​ര​ങ്ങ് ശ​ല്യം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്ക​ൽ, റ​ബ​ർ പാ​ൽ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി പ​ഴം, പ​ച്ച​ക്ക​റി അ​ട​ക്ക​മു​ള്ള വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കു​ര​ങ്ങു​ക​ൾ പ്ര​ദേ​ശ​ത്ത് ഏ​റെ ശ​ല്യ​മാ​യി​രി​ക്കു​ക​യാ​ണ്

. റ​ബ​ർ ചി​ര​ട്ട​ക​ളി​ലെ പാ​ൽ സ്ഥി​രം എ​ടു​ത്തു ക​ള​യു​ക മൂ​ലം റ​ബ​ർ ടാ​പ്പിം​ഗും ന​ട​ത്താ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. വേ​ന​ൽ ക​ടു​ത്ത​തോ​ടു​കൂ​ടി കു​ടി​വെ​ള്ള ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള കി​ണ​റു​ക​ൾ, തോ​ടു​ക​ൾ, ജ​ല​സം​ഭ​ര​ണി​ക​ൾ തു‌‌ടങ്ങിയവ കുരങ്ങുകൾ മ​ലി​ന​മാ​ക്കു​ന്ന​തു​മൂ​ലം കു​ടി​വെ​ള്ള​വും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി.

കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങ​ൻ​ന്മാ​ർ മ​നു​ഷ്യ​രെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ഉ​പ​ദ്ര​വി​ക്കാ​നും ശ്ര​മി​ക്കാ​റു​ണ്ട്. വീ​ടു​ക​ളി​ൽ ആ​ളു​ക​ളി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ഓ​ടി​ള​ക്കി അ​ക​ത്തു​ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും വാ​ന​ര​ക്കൂ​ട്ടം ന​ശി​പ്പി​ക്കു​ക​യാ​ണ്

. വീ​ടി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വാ​ട്ട​ർ ടാ​ങ്കു​ക​ളി​ൽ ഇ​റ​ങ്ങി കു​ളി​ച്ച് ടാ​ങ്ക് ന​ശി​പ്പി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. വ​നം​വ​ന്യ ജീ​വി വ​കു​പ്പു​ക​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വാ​ർ​ഡം​ഗം ജോ​സി ഇ​ല​ഞ്ഞി​പ്പു​റം ആ​രോ​പി​ച്ചു.

Related posts