മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി​മാ​ർ പ്ര​തിഛാ​യ നോ​ക്കാ​തെ പ്രതിരോധിക്കം; റി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ട്ടി നി​ല​പാ​ടാ​ണെ​ന്ന് എം.​വി.​ ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി​മാ​ർ പ്ര​തിഛാ​യ നോ​ക്കാ​തെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ട്ടി നി​ല​പാ​ടാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ല​വി​ൽ മ​ന്ത്രി​മാ​ർ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ ന്നും ​അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. മ​ന്ത്രി​മാ​ർ രാ​ഷ്ട്രീ​യം കൂ​ടി പ​റ​യ​ണ​മെ​ന്നാ​ണ് റി​യാ​സ് പ​റ​ഞ്ഞ​ത്. മ​ന്ത്രി​മാ​ർ രാ​ഷ്ട്രീ​യം പ​റ​യ​ണ​മെ​ന്ന​ത് സി ​പി എം ​നി​ല​പാ​ടാ​ണ്.

അ​ത് ത​ന്നെ​യാ​ണ് റി​യാ​സും പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി​മാ​ർ ശ​രി​യാ​യി​ത്ത​ന്നെ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു റി​യാ​സി​ന്‍റെ പ​രാ​മ​ർ​ശം.

പ്ര​തി​ച്ഛാ​യ ഓ​ർ​ത്ത് മ​ന്ത്രി​മാ​ർ അ​ഭി​പ്രാ​യം പ​റ​യാ​ൻ മ​ടി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ മ​ന്ത്രി​മാ​ർ​ക്ക് ബാ​ധ്യ​ത​യു​ണ്ട് എ​ന്നു​മാ​യി​രു​ന്നു റി​യാ​സി​ന്‍റെ പ​രാ​മ​ർ​ശം. മ​ന്ത്രി​മാ​ർ​ക്ക് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന് എ​ന്തെ​ങ്കി​ലും നി​യ​ന്ത്ര​ണം ഉ​ണ്ടോ?

വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ മ​ന്ത്രി​മാ​ർ മ​ടി കാ​ട്ടു​ന്നു​ണ്ടോ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്കാ​യി​രു​ന്നു റി​യാ​സ് മ​റു​പ​ടി ന​ൽ​കി​യ​ത്.

മ​ന്ത്രി​മാ​ർ എ​ല്ലാ​വ​രും സ​ർ​ക്കാ​ർ നി​ല​പാ​ട് ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട് എ​ന്ന് റി​യാ​സ് വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് മ​ന്ത്രി​മാ​ർ രാ​ഷ്ട്രീ​യം പ​റ​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യെ പി​ന്തു​ണ​ച്ചാ​ൽ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​കു​മെ​ന്ന ആ​ശ​ങ്ക വേ​ണ്ടെ​ന്നും മു​ഹ​മ്മ​ദ റി​യാ​സ് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment