യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളാ​ണ് ഉ​പ​ദ്ര​വി​ച്ച​ത് ! പ​തി​നേ​ഴാം വ​യ​സി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ പോ​ലും പ​ഴി​കേ​ള്‍​ക്കു​ന്നു​വെ​ന്ന് മൈ​ഥി​ലി…

ഒ​രു സ​മ​യ​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ന്നി​രു​ന്ന താ​ര​മാ​യി​രു​ന്നു മൈ​ഥി​ലി. എ​ന്നാ​ല്‍ ചി​ല വി​വാ​ദ​ങ്ങ​ളി​ല്‍ പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ന​ടി ക​ഴി​ഞ്ഞ കു​റേ നാ​ളാ​യി സി​നി​മ​യി​ല്‍ അ​ത്ര സ​ജീ​വ​മ​ല്ല.

അ​ടു​ത്തി​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ഇ​തി​നെ​തി​രേ​യും വി​മ​ര്‍​ശ​ന​വു​മാ​യി ചി​ല​ര്‍ രം​ഗ​ത്തു വ​ന്നി​രു​ന്നു.

ഇ​പ്പോ​ള്‍ ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​ണ് മൈ​ഥി​ലി. ചെ​റി​യ പ്രാ​യ​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​ന്നും പ​ഴി കേ​ള്‍​ക്കാ​റു​ണ്ടെ​ന്നാ​ണ് മൈ​ഥി​ലി​യി​പ്പോ​ള്‍ പ​റ​യു​ന്ന​ത്.

പ​ല​രും പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​തി​നൊ​ക്കെ മ​റു​പ​ടി പ​റ​യാ​ന്‍ പോ​യാ​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യെ പോ​ലെ ത​ല്ലി തീ​ര്‍​ക്കേ​ണ്ടി വ​രു​മെ​ന്നും മൈ​ഥി​ലി പ​റ​ഞ്ഞു.

സി​നി​മ​യി​ല്‍ വ​രു​ന്ന​തി​ന് മു​ന്‍​പ്, ത​ന്റെ പ​തി​നേ​ഴാം വ​യ​സി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ വ​രെ പ​ഴി​കേ​ള്‍​ക്കേ​ണ്ടി വ​രി​ക​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​യ കാ​ര്യ​ത്തെ​ക്കു​റി​ച്ചും മൈ​ഥി​ലി പ​റ​യു​ന്നു​ണ്ട്. സി​നി​മ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളാ​ണ് ത​ന്നെ ഉ​പ​ദ്ര​വി​ച്ച​ത്.

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ കാ​ല​ത്ത് ലൊ​ക്കേ​ഷ​നി​ല്‍ വ​ന്ന് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ ‘അ​മ്മ’ ഇ​ട​പെ​ട്ടാ​ണ് 2012 ല്‍ ​ശ്രീ​ലേ​ഖ ഐ​പി​എ​സി​നെ ക​ണ്ട് പ​രാ​തി ന​ല്‍​കി​യ​ത്. കേ​സ് കോ​ട​തി​യി​ലെ​ത്തി.

ജ​യി​ലി​ല്‍ കി​ട​ന്ന അ​യാ​ള്‍ ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങി. അ​യാ​ളി​ല്‍ നി​ന്നും സ​മാ​ന​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും ഇ​തു​പോ​ലെ കേ​സ് കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മൈ​ഥി​ലി പ​റ​ഞ്ഞു.

വി​വാ​ഹ വാ​ര്‍​ത്ത പോ​ലും പ​ല​രും വ​ള​ച്ചൊ​ടി​ച്ചാ​ണ് എ​ഴു​തി​യ​ത്. ഒ​രു ത​ര​ത്തി​ല്‍ ന​മ്മ​ളെ വി​റ്റ് അ​വ​ര്‍ കാ​ശു​ണ്ടാ​ക്കു​ന്നു. നെ​ഗ​റ്റി​വി​റ്റി പ്ര​ച​രി​ക്കു​ന്ന ഇ​വ​ര്‍​ക്കെ​തി​രെ​യും സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും’ മൈ​ഥി​ലി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment