സ്വത്തു തർക്കത്തിൽ നാത്തൂന്‍റെ തലയടിച്ച് പൊട്ടിച്ച് ഭർത്താവിന്‍റെ സഹോദരി; സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

ത​ല​ശേ​രി: ഫോ​ട്ടോ ഫ്രെ​യിം കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ യു​വ​തി​യെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ലാ കോ​ട​തി​ക്ക് സ​മീ​പം ഹോ​ളേ വേ ​റോ​ഡി​ൽ ഗോ​വ​ർ​ധ​ൻ വീ​ട്ടി​ൽ അ​ര​വി​ന്ദ് ര​ത്നാ​ക​ര​ന്‍റെ ഭാ​ര്യ ബീ​ന (40)യെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​

സം​ഭ​വ​ത്തി​ൽ ബീ​ന​യു​ടെ ഭ​ർ​തൃ സ​ഹോ​ദ​രി അ​പ​ർ​ണ ര​വ​നീ​ത് ചൗ​ധ​രി​ക്കെ​തി​രെ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.​സ​ന്ധ്യാ ദീ​പം വ​യ്ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​ർ​ണ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബീ​ന പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.​ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ബീ​ന​യെ ആ​ദ്യം ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ശ്രീ ​ഞ്ജാ​നോ​ദ​യ യോ​ഗം പ്ര​സി​ഡ​ന്‍റും വി​ക്ടോ​റി​യ ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യി​രു​ന്ന പ​രേ​ത​നാ​യ കെ.​പി.​ര​ത്നാ​ക​ര​ന്‍റെ മ​ക്ക​ളാ​ണ് അ​ര​വി​ന്ദ് ര​ത്നാ​ക​ര​നും അ​പ​ർ​ണ​യും.ര​ത്നാ​ക​ര​ന്‍റെ മ​ര​ണ ശേ​ഷം സ്വ​ത്ത് സം​ബ​ന​ധി​ച്ച ത​ർ​ക്കം ഉ​ട​ലെ​ടു​ക്കു​ക​യും ഇ​ത് സം​ബ​ന്ധി​ച്ച കേ​സു​ക​ൾ കോ​ട​തി​യി​ൽ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ്വ​ത്തു ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts