തൃപ്രയാർ: കേരളത്തിലെ സ്ത്രീകൾ യുഡിഎഫിനെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
യുഡിഎഫ് നാട്ടിക നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ. സുനിൽ ലാലൂരിനായി വനിതകൾ നടത്തിയ പെണ്മ വനിതാ റോഡ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾക്കായി പുത്തൻപദ്ധതികളും പരിപാടികളും യുഡിഎഫ് ആവിഷ്കരിക്കുകയാണ്. യു ഡി എഫ് അധികാരത്തിൽ വരുമെന്നും അപ്പോൾ കേരളത്തിലെ സ്ത്രീകളുടെ വലിയ മുന്നേറ്റമുണ്ടാകുമെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേർത്തു.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകുമാർ, അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷീല ഹരിദാസ് എന്നിവർ നേതൃത്വംനൽകി. റോഡ് ഷോ തൃപ്രയാർ ബസ് സ്റ്റാൻഡ് സമീപം അവസാനിച്ചു.
