ഓ​രോ നി​മി​ഷ​വും വി​ല​പ്പെ​ട്ട​ത്! ന​വീ​ൻ കൊ​ല്ല​പ്പെ​ട്ട​ത് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ; ബ​ങ്ക​റി​ൽ​നി​ന്നും പു​റ​ത്തു​പോ​കു​ന്ന​തി​നു മു​ൻ​പ് ന​വീ​ൻ പി​താവുമായി സം​സാ​രി​ച്ചി​രു​ന്നു

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ട​ത് ക​ട​യി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​ൻ വ​രി​നി​ൽ​ക്കു​ന്ന​തി​നി​ടെ.

ക​ർ​ണാ​ട​ക​യി​ലെ ഹ​വേ​രി സ്വ​ദേ​ശി ന​വീ​ൻ ശേ​ഖ​ര​പ്പ ജ്ഞാ​ന​ഗൗ​ഡ​ർ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബ​ങ്ക​റി​ൽ​നി​ന്നും പു​റ​ത്തു​പോ​കു​ന്ന​തി​നു മു​ൻ​പ് ന​വീ​ൻ പി​താ​വ് ശേ​ഖ​ർ ഗൗ​ഡ​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള മ​റ്റ് ചി​ല​ർ​ക്കൊ​പ്പം താ​ൻ ഒ​ളി​ച്ചി​രി​ക്കു​ന്ന ബ​ങ്ക​റി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും തീ​ർ​ന്നു​പോ​യെ​ന്ന് ന​വീ​ൻ പി​താ​വി​നോ​ട് പ​റ​ഞ്ഞു.

ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പു​റ​ത്തു​പോ​കു​ക​യാ​ണെ​ന്നും ന​വീ​ൻ പി​താ​വി​നെ അ​റി​യി​ച്ചി​രു​ന്നു.

ക​ർ​ക്കീ​വി​ലെ നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​വ​സാ​ന വ​ർ​ഷ​വി​ദ്യാ​ർ​ഥി​യാ​ണ് ന​വീ​ൻ.

ക​ഴി​ഞ്ഞ ദി​വ​സം റ​ഷ്യ ത​ക​ർ​ത്ത സ​ർ​ക്കാ​ർ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു ന​വീ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്.‌ ഗ​വ​ർ​ണ​റു​ടെ വീ​ടി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഈ ​സ്ഫോ​ട​ന​ത്തി​ലാ​ണ് ന​വീ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. യു​ക്രെ​യ്ൻ സ​മ​യം 10.30 ന് ​ആ​യി​രു​ന്നു ന​വീ​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

ബ​ങ്ക​റു​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു തു​ട​ർ​ച്ച​യാ​യ നി​ർ​ദേ​ശം യു​ക്രെ​യി​ൻ സേ​ന​യും ഇ​ന്ത്യ​ൻ എം​ബ​സി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ഭ​ക്ഷ​ണ​വും വെ​ള്ള​വും തീ​ർ​ന്ന​തോ​ടെ പ​ല വി​ദ്യാ​ർ​ഥി​ക​ളും പു​റ​ത്തി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു നീ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

ഓ​രോ നി​മി​ഷ​വും വി​ല​പ്പെ​ട്ട​ത്; വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പെ​ടു​ത്ത​ണ​മെ​ന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​നു​ശോ​ചി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പെ​ടു​ത്ത​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വ്യ​ക്ത​മാ​യ പ​ദ്ധ​തി വേ​ണ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഓ​രോ നി​മി​ഷ​വും വി​ല​പ്പെ​ട്ട​താ​ണെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment