വി​ദ്യാ​ർ​ഥി​ കൂ​ട്ടാ​യ്മ​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​നു സ്നേ​ഹ വീ​ടൊ​രു​ങ്ങി: താ​ക്കോ​ൽ​ദാ​നം ഫെ​ബ്രു​വ​രി ര​ണ്ടി​ന്

മ​ട്ട​ന്നൂ​ർ: നി​ർ​ധ​ന കു​ടും​ബ​ത്തി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ വീ​ടൊ​രു​ങ്ങി. ന​ടു​വ​നാ​ട്ടെ മു​ഹ​മ്മ​ദ് റാ​ഫി-​ഖ​ദീ​ജ ദ​മ്പ​തി​ക​ൾ​ക്ക് ശി​വ​പു​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്നേ​ഹ​വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഫെ​ബ്രു​വ​രി ര​ണ്ടി​നു വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് ത​റ​കെ​ട്ടി ചു​മ​ർ​പാ​തി വ​ഴി​യി​ൽ നി​ല​ച്ചു​പോ​യ വീ​ടി​ന്‍റെ നി​ർ​മാ​ണം ശി​വ​പു​രം സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ് റാ​ഫി-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ നാ​ലു​മ​ക്ക​ളി​ൽ മൂ​ന്നു​പേ​രും ശി​വ​പു​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം തു​ട​ങ്ങി​യ വീ​ടി​ന്‍റെ പ്ര​വൃ​ത്തി സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം പാ​തി​വ​ഴി​യി​ലാ​കു​ക​യാ​യി​രു​ന്നു.

അ​സു​ഖ​ബാ​ധി​ത​നാ​യ മു​ഹ​മ്മ​ദ് റാ​ഫി​ക്ക് ജോ​ലി​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടു​കൂ​ടി​യാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ വീ​ട് എ​ന്ന സ്വ​പ്നം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു​പോ​യ​ത്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രി​ൽ നി​ന്നു ഈ ​കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യ​ത്.

ന​ടു​വ​നാ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​വി. മോ​ഹ​ന​ൻ ചെ​യ​ർ​മാ​നാ​യും എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്.​ബി. ഷി​നോ​യ് ക​ൺ​വീ​ന​റാ​യും സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു വീ​ട് നി​ർ​മാ​ണ​ത്തി​നു ആ​വ​ശ്യ​മാ​യ തു​ക സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തു.

എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​ർ​ക്കൊ​പ്പം നാ​ട്ടു​കാ​രും വീ​ട് നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. സ്കൂ​ളി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ സ്മൃ​തി​ല​യ, അ​ധ്യാ​പ​ക​ർ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ എ​ന്നി​വ​ർ കൂ​ടി ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ വീ​ട് നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ആ​റ് മാ​സ​ത്തി​നു​ള്ളി​ലാ​ണ് കോ​ൺ​ക്രീ​റ്റ് വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നു എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്.​ബി. ഷി​നോ​യ് പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും വീ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റു പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട​താ​യി വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം വെ​മ്പ​ടി കോ​ള​നി​യി​ൽ ജ​ന​കീ​യ ക​മ്മി​റ്റി​യു​മാ​യി ചേ​ർ​ന്ന് വീ​ട് നി​ർ​മാ​ണം ന​ട​ത്തി താ​ക്കോ​ൽ​ദാ​നം ന​ട​ത്താ​ൻ സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നു സാ​ധി​ച്ചി​രു​ന്നു.

സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഫെ​ബ്രു​വ​രി ര​ണ്ടി​നു ന​ടു​വ​നാ​ട് എ​ൽ​പി സ്കൂ​ളി​ൽ വ​ച്ച് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. അ​ശോ​ക​ൻ, മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​ശോ​ക​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

Related posts