എ​സി ക​നാ​ൽ പൂ​ർ​ത്തി​യാ​ക്ക​ണം, അ​ല്ലെ​ങ്കി​ൽ പേ​ര് മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ച​മ്പ​ക്കു​ളം: ​എ​സി (ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി ക​നാ​ൽ) ക​നാ​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ൽ ഈ ​ക​നാ​ലി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്നു നാ​ട്ടു​കാ​ർ. നി​ല​വി​ൽ ഒ​ന്നാം ക​ര വ​രെ മാ​ത്രം തു​റ​ന്നി​രി​ക്കു​ന്ന ക​നാ​ലി​ന്‍റെ പേ​ര് ഒ​സി ക​നാ​ൽ (​ഒ​ന്നാം​ക​ര ച​ങ്ങ​നാ​ശേ​രി ക​നാ​ൽ) എ​ന്നാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി​വ​രെ തു​റ​ക്കാ​ത്ത​തി​ലു​ള്ള ജ​ന​രോ​ഷ​മാ​ണ് ഈ ​പ​രി​ഹാ​സ​ത്തി​നു കാ​ര​ണം.

കു​ട്ട​നാ​ടി​ന്‍റെ ജീ​വ​നാ​ഡി ആ​കേ​ണ്ടി​യി​രു​ന്ന എ​സി ക​നാ​ൽ ഇ​ന്ന് ആ​ഴം കു​റ​ഞ്ഞ് മാ​ലി​ന്യ വാ​ഹി​നി​യാ​ണ്. ക​നാ​ലി​ന് ഒ​രു പു​ന​ർ​ജ​ന്മം ല​ഭി​ക്കു​ന്ന​ത് കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ. ച​ങ്ങ​നാ​ശേ​രി മ​ന​യ്ക്ക​ച്ചി​റ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച്  ഇ​പ്പോ​ൾ  ഒ​ന്നാം​ക​ര​യി​ൽ അ​വ​സാ​നി​ക്കു​ന്ന ഈ ​ക​നാ​ലി​ന്‍റെ നി​ല​നി​ല്പി​ന് വേ​ണ്ടി ​വാ​ദി​ച്ച് മ​ടു​ത്ത​വ​രാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ. 

മ​ന​യ്ക്ക​ച്ചി​റ​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഈ ​ക​നാ​ലി​ന്‍റെ ആ​ദ്യ മൂ​ന്ന് നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​രം പോ​ള​യും പാ​യ​ലും മ​ലി​ന​ജ​ല​വും നി​റ​ഞ്ഞ് ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ​നി​ന്ന് പു​റ​ന്ത​ള്ളു​ന്ന മ​ലി​ന​ജ​ലം​കൂ​ടി ആ​കു​മ്പോ​ൾ ക​നാ​ലി​ന്‍റെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യ​മാ​കു​ന്നു.

നി​ര​വ​ധി​ത​വ​ണ ഈ ​ക​നാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​ന്നും ഫ​ലം ക​ണ്ടി​ല്ല. യ​ഥാ​സ​മ​യം തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തെ പോ​കു​ന്ന​താ​ണ് കാ​ര​ണം. ഈ ​ക​നാ​ലി​ന്‍റെ ദു​ർ​ഗ​തി കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു​മു​ണ്ട്.

ഈ ​ക​നാ​ലി​ലേ​യ്ക്ക് എ​ത്തു​ന്ന നി​ര​വ​ധി നാ​ട്ടു​തോ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് അ​വ​യെ​ല്ലാം പോ​ള നി​റ​ഞ്ഞും ആ​ഴം കു​റ​ഞ്ഞും വൃ​ത്തി​ഹീ​ന​മാ​യി​രി​ക്കു​ന്ന​ത് ഈ ​ക​നാ​ലി​ന്‍റെ ദു​രി​ത​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. ക​നാ​ൽ കൈ​യേ​റി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​വും ഇ​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു.

എ​സി ​റോ​ഡി​ന്‍റെ​യും ക​നാ​ലി​ന്‍റെ​യും ​നി​ർ​മാ​ണ കാ​ല​ത്ത് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്  റോ​ഡി​ന്‍റെ​യും ക​നാ​ലി​ന്‍റെ​യും  സം​യു​ക്ത​മാ​യ നി​ർ​മാ​ണ​വും വി​ക​സ​ന​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് കാ​ലാ​കാ​ല​ങ്ങ​ളി​ൽ റോ​ഡ് നി​ർ​മാ​ണം മാ​ത്രം പു​രോ​ഗ​മി​ക്കു​ക​യും വി​വി​ധ​ങ്ങ​ളാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ​ക​നാ​ൽ നി​ർ​മാ​ണം മ​ങ്കൊ​മ്പ് ഒ​ന്നാം​ക​ര​യി​ൽ അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു. 

മ​ണി​മ​ല​യാ​റും പ​മ്പ​യാ​റും അ​തി​ന്‍റെ കൈ​വ​ഴി​യാ​യ പൂ​ക്കൈ​ത​യാ​റും എ​സി റോ​ഡും സ​മാ​ന്ത​ര​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള എ​സി ക​നാ​ലി​ന്‍റെ നി​ർ​മാ​ണം നി​ന്നു​പോ​യ കാ​ല​ത്ത് തു​ട​ങ്ങി​യ​താ​ണ് കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക പ്ര​ശ്ന​ങ്ങ​ളും.  അ​ടു​ത്ത​കാ​ല​ത്ത് കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​പ്പി​ലാ​ക്കി​യ ​എ​സി റോ​ഡ് ന​വീ​ക​ര​ണം പോ​ലും റോ​ഡി​ന് തെ​ക്ക് ഭാ​ഗ​ത്തെ വെ​ള്ള​പ്പൊ​ക്ക പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​ക്കി.

റോ​ഡ് രൂ​പ​ക​ല്പ​ന ചെ​യ്ത കാ​ല​ത്ത് ആ​ണ്ടു വ​ട്ട​ത്തി​ലൊ​രി​ക്ക​ലെ​ത്തു​ന്ന വെ​ള്ളം ഒ​ഴു​കി മാ​റു​ന്ന ത​ര​ത്തി​ൽ ന​ദി​ക​ളും തോ​ടു​ക​ളും കാ​യ​ലു​ക​ളും ആ​ഴ​മു​ള്ള​വ​യാ​യി​രു​ന്നു. എ​സി റോ​ഡി​നൊ​പ്പം എ​സി ക​നാ​ൽ വി​ഭാ​വ​നം ചെ​യ്ത​പ്പോ​ൾ​ത​ന്നെ പെ​രു​ന്ന മു​ത​ൽ പ​ള്ളാ​ത്തു​രു​ത്തി പൂ​ക്കൈ​ത ആ​റു​വ​രെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു ന​ദി സ​മാ​ന​മാ​യ സ​മാ​ന്ത​ര ​ക​നാ​ലാ​ണ് ഇ​ത് വി​ഭാ​വ​നം ചെ​യ്ത​വ​ർ സ്വ​പ്നം ക​ണ്ട​ത്.

മ​ല​നാ​ടി​നെ​യും കു​ട്ട​നാ​ടി​നെ​യും തീ​ര​ദേ​ശ​ത്തേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം മ​ണി​മ​ല​യാ​ർ ക​ട​ന്നു പോ​കു​ന്ന ച​ങ്ങ​നാ​ശേ​രി​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​വും ത​ല​വ​ടി, മു​ട്ടാ​ർ, വെ​ളി​യ​നാ​ട്, രാ​മ​ങ്ക​രി പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​വും അ​തോ​ടൊ​പ്പം എ​ട​ത്വാ, ച​മ്പ​ക്കു​ളം, നെ​ടു​മു​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന പ​മ്പാ​ന​ദി​യി​ലെ വെ​ള്ള​വും കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യും ഒ​ഴു​കി പൂ​ക്കൈ​ത ആ​റ്റി​ലൂ​ടെ വേ​മ്പ​നാ​ട് കാ​യ​ലി​ലെ​ത്തു​ന്നു.

അ​തു​വ​ഴി എ​സി റോ​ഡ് ക​ട​ന്നു പോ​കു​ന്ന ച​ങ്ങ​നാ​ശേ​രി, കു​ട്ട​നാ​ട് താ​ലൂ​ക്കു​ക​ളി​ലെ റോ​ഡി​ന് തെ​ക്കു​ഭാ​ഗ​ത്തെ ​വെ​ള്ള​പ്പൊ​ക്കം ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നും റോ​ഡി​ന് വ​ട​ക്കു​ഭാ​ഗം റോ​ഡി​ന്‍റെ നേ​രി​ട്ടു​ള്ള സം​ര​ക്ഷ​ണ​ത്താ​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് വി​ഭാ​വ​നം ചെ​യ്ത​വ​ർ പ്ര​തീ​ക്ഷി​ച്ച​ത്.

എ​ന്നാ​ൽ റോ​ഡും ക​നാ​ലും വി​ഭാ​വ​നം ചെ​യ്ത​വ​രു​ടെ ദി​ശാ​ബോ​ധ​മോ താ​ത്പ​ര്യ​മോ പി​ന്നാ​ലെ വ​ന്ന​വ​ർ​ക്ക് ഇ​ല്ലാ​തെ പോ​യ​തോ, മ​റ്റ് പ​ല കാ​ര​ണ​ങ്ങ​ളാ​ലോ എ ​സി ക​നാ​ൽ എ​ന്ന​ത് ഇ​ന്നും പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു സ​മ​സ്യ​യാ​യി കു​ട്ട​നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ നി​ല്ക്കു​ന്നു.

വി​ഭാ​വ​നം ചെ​യ്ത രീ​തി​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ എ​സി ക​നാ​ൽ കാ​ല​ക്ര​മ​ത്തി​ൽ മ​ങ്കൊ​മ്പ് ഒ​ന്നാം ക​ര വ​രെ മാ​ത്രം തു​റ​ന്നു. മ​ണി​മ​ല​യാ​റി​നേ​യും കൈ​ത്തോ​ടു​ക​ളേ​യും പ​മ്പ​യും പൂ​ക്കൈ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​യി.

ഇ​ക്കാ​ല​യ​ള​വി​ൽ​ത്ത​ന്നെ എ​സി റോ​ഡി​ന് കി​ട​ങ്ങ​റ​യി​ലും നെ​ടു​മു​ടി​യി​ലും പ​ള്ളാ​ത്തു​രു​ത്തി​യി​ലും വ​ലി​യ പാ​ല​ങ്ങ​ൾ വ​ന്നു. ച​ങ്ങ​നാ​ശേ​രി മു​ത​ൽ പ​ള്ളാ​ത്തു​രു​ത്തി​വ​രെ വ​ലു​തും ചെ​റു​തു​മാ​യ നി​ര​വ​ധി റോ​ഡു​ക​ളും പാ​ല​ങ്ങ​ളും എ​സി ക​നാ​ലി​നെ നി​ർ​ദി​ഷ്ട ക​നാ​ലി​നെ ത​ട​സ​പ്പെ​ടു​ത്തി രൂ​പ​പ്പെ​ട്ടു.

ഇ​ട​ത്തോ​ടു​ക​ളു​ടെ വി​സ്തൃ​തി കു​റ​ഞ്ഞ​തും പാ​ല​ങ്ങ​ളും റോ​ഡു​ക​ളും ചേ​ർ​ന്ന് ഞെ​രു​ക്കി‌​യ​പ്പോ​ഴും എ​സി ​ക​നാ​ൽ പൂ​ർ​ത്തി​യാ​വാ​തെ പാ​തി വ​ഴി​യി​ൽ​നി​ന്ന​പ്പോ​ഴും കു​ട്ട​നാ​ട്ടി​ലെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളും ചെ​റി​യ വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളി​ൽ പോ​ലും വ​ലി​യ ദു​രി​തം സ​ഹി​ക്കു​ന്നു. 2018ലെ ​പ്ര​ള​യ​കാ​ല​ത്തെ ദു​രി​തം ഓ​ർ​ക്കാ​ൻ പോ​ലും ആ​വി​ല്ല.

Related posts

Leave a Comment