കൂടെ പണിയറിയാവുന്നവക്കീലും..! രണ്ടുകോ​ടിയു​ടെ നി​രോ​ധി​ത നോ​ട്ടു​മാ​യി ആറംഗ സംഘം അ​റ​സ്റ്റി​ൽ; തിരുവനന്ത പുരത്തേക്ക് കൊണ്ടുപോകുന്നവഴിയാണ് പിടിയിലായത്

പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: 2.46 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​രോ​​​ധി​​​ത നോ​​​ട്ടു​​​ക​​​ളു​​​മാ​​​യി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​ൾ​​​പ്പെ​​​ടെ ആ​​​റം​​​ഗ​​​സം​​​ഘം പി​​​ടി​​​യി​​​ൽ. പ​​​ണം കൈ​​​മാ​​​റാ​​​ൻ കാ​​​റി​​​ൽ തോ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി​​​യ സം​​​ഘ​​​മാ​​​ണു പെ​​രി​​ന്ത​​ൽ​​മ​​ണ്ണ​​യി​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ല​​​രാ​​​മ​​​പു​​​രം അ​​​ലീ​​​ഫ് മ​​​ൻ​​​സി​​​ലി​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​ൻ​​​സ് (39), അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ള്ള​​​ക്ക​​​ട​​​വ് ശ്രീ​​​വി​​​ലാ​​​സി​​​ൽ ക​​​ണ്ണ​​​ൻ കൃ​​​ഷ്ണ​​​കു​​​മാ​​​ർ (33), ബീ​​​മാ​​​ പ​​​ള്ളി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഷാ​​​ൻ (36), പൂ​​​ങ്കോ​​​ട് സ്വ​​​ദേ​​​ശി മ​​​രു​​​ത​​​നാം​​​വി​​​ള​​​കാം അ​​​ച്ചു (26), ബീ​​​മാ​​​ പള്ളി അ​​​ൻ​​​സാ​​​റു​​​ദീ​​​ൻ (26), മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ അ​​​രീ​​​ക്കോ​​​ട് വി​​​ള​​​യി​​​ൽ തെ​​​ക്കേ​​​യി​​​ൽ അ​​​ബ്ദു​​​ൾ നാ​​​സ​​​ർ (29) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ൽ വ​​​ച്ച് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ര​​​ണ്ടു കാ​​​റു​​​ക​​​ളി​​​ലെ​​​ത്തി​​​യ സം​​​ഘ​​​ത്തെ വ​​​ല​​​യി​​​ൽ വീ​​​ഴ്ത്തി​​​യ​​​ത്.

കാ​​​റി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ ര​​​ണ്ടു കോ​​​ടി നാ​​​ൽ​​​പ്പ​​​ത്തി​​​യാ​​​റു ല​​​ക്ഷം രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള ആ​​​യി​​​രം രൂ​​​പ​​​യു​​​ടെ നി​​​രോ​​​ധി​​​ച്ച നോ​​​ട്ടു​​​ക​​​ളാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.അ​​​രീ​​​ക്കോ​​​ട്ടെ ചി​​​ല ഏ​​​ജ​​​ന്‍റു​​​മാ​​​ർ മു​​​ഖേ​​​ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഭാ​​​ഗ​​​ത്തു​​​ള്ള സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​മ്മീ​​​ഷ​​​ൻ വ്യ​​​വ​​​സ്ഥ​​​യി​​​ൽ അ​​​സാ​​​ധു​​​നോ​​​ട്ടു​​​ക​​​ൾ മാ​​​റ്റി​​​യെ​​​ടു​​​ക്കു​​​ന്ന സം​​​ഘ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ഇ​​​വ​​​രി​​​ൽനി​​​ന്നു വി​​​വ​​​രം ല​​​ഭി​​​ച്ചു.

സം​​​ഘം സ​​​ഞ്ച​​​രി​​​ച്ച കാ​​​റി​​​ൽനി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത എ​​​യ​​​ർ​​​പി​​​സ്റ്റ​​​ളി​​​നെ​​​ക്കു​​​റി​​​ച്ചു കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും പ​​​ണ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ചു വ്യ​​​ക്ത​​​മാ​​​യ വി​​​വ​​​രം ല​​​ഭി​​​ച്ച​​​താ​​​യും ഡി​​​വൈ​​​എ​​​സ്പി എം.​​​പി. മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

Related posts