നികുതിക്കുള്ള വരുമാനമില്ല, കാര്‍ വാങ്ങുന്നതിനു കുറവുമില്ല

no-taxന്യൂഡല്‍ഹി: രാജ്യത്ത് പത്തു ലക്ഷത്തിനു മുകളില്‍ നികുതി അടയ്ക്കുന്നവര്‍ 24.4 ലക്ഷം പേരാണെന്നിരിക്കെ ഓരോ വര്‍ഷവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം 25 ലക്ഷം. 35,000 ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്.കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ നികുതിയൊടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ മാറ്റമില്ലെന്ന് കാണാം. നിരത്തില്‍ വാഹനങ്ങള്‍ പെരുകുകയും ചെയ്യുന്നു.

125 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 201415ല്‍ നികുതി അടച്ചത് 3.65 കോടി ആളുകളാണ്. നികുതി പരിധിക്കു പുറത്ത് വലിയ അളവില്‍ ആളുകള്‍ ഉണ്ടെങ്കിലും നികുതിവെട്ടിപ്പ് നടത്തുന്നവരുടെ എണ്ണവും വളരെയുണ്ടെന്നതാണ് സര്‍ക്കാരിന്‍റെ കണക്ക്. കാര്‍ വിപണിയുമായി നികുതി റിട്ടേണ്‍ താരതമ്യപ്പെടുത്തിയാല്‍ വലിയ അന്തരം വ്യക്തമാകും.

അഞ്ചു വര്‍ഷമായി പ്രതിവര്‍ഷം 25 ലക്ഷം കാറുകള്‍ നിരത്തിലിറങ്ങുന്നുണ്ട്. കാര്‍ വാങ്ങുന്നവരില്‍ വലിയൊരു ശതമാനം ആളുകളും നികുതിപരിധിക്കു പുറത്തുള്ളവരാണ്. ഒരു കാറിന്‍റെ ശരാശരി ആയുസ് ഏഴു വര്‍ഷമാണെന്നാണ് വയ്പ്. സാധാരണക്കാരനായ ഒരാള്‍ വീണ്ടുമൊരു കാര്‍ വാങ്ങുന്നെങ്കില്‍ അത് അഞ്ചു വര്‍ഷത്തിനു ശേഷമേ ഉണ്ടാകൂ.

നികുതി അടച്ചവരില്‍ ഒരു കോടി രൂപയ്ക്കു മുകളില്‍ വരുമാനമുള്ള ആളുകള്‍ 48,417 പേരാണ്. എന്നാല്‍, ആഡംബര ബ്രാന്‍ഡുകളായ ബിഎംഡബ്ല്യു, ജാഗ്വാര്‍, ഔഡി, മെഴ്‌സിഡസ്, പേര്‍ഷെ, മസേരാതി തുടങ്ങിയവ ഓരോ വര്‍ഷവും ആകെ 35,000 കാറുകള്‍ ഇന്ത്യയില്‍ ഇറക്കുന്നുണ്ട്.ഇന്ത്യയുടെ ജിഡിപിയില്‍ നികുതി വരുമാനത്തിന്‍റെ ഓഹരി 16.7 ശതമാനമാണ്. അതേസമയം അമേരിക്കയില്‍ ഇത് 25.4 ശതമാനവും ജപ്പാനില്‍ 30.3 ശതമാനവുമാണ്.നവംബര്‍ എട്ടിനു ശേഷം രാജ്യത്തു നടന്ന സംഭവവികാസങ്ങളില്‍ നികുതി വെട്ടിപ്പു നടത്തിയവരുടെ യഥാര്‍ഥ കണക്കുകള്‍ ബാങ്കുകള്‍ തിട്ടപ്പെടുത്തി വരികയാണെന്നാണ് വിവരം.

Related posts