ന​ഗ്ന​താപ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് അയൽവീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​; ജീവനൊടുക്കാൻ ശ്ര​മി​ച്ച മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ

ക​ടു​ത്തു​രു​ത്തി: അ​യ​ൽ​വീ​ട്ടി​ലേ​ക്ക് നോ​ക്കി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തോ​ടെ വി​ഷം കു​ടി​ച്ച ശേ​ഷം കൈ​ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച 58 കാ​ര​ന്‍റെ സ്ഥി​തി ഗു​രു​ത​രം.

കോ​ത​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കുന്നേ​ര​മാ​ണ് സം​ഭ​വം. ര​ക്തം വാ​ർ​ന്നു കി​ട​ന്ന ഇ​യാ​ളെ നാ​ട്ടു​കാ​രാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ സ്ത്രീ​ക​ൾ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് നോ​ക്കി പ​ല​പ്പോ​ഴും ന​ഗ്ന​താ പ്ര​ദ​ർ​ശ​ന​വും അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

പ​ല​പ്പോ​ഴും വീ​ട്ടു​കാ​ർ പ്ര​തി​ക​രി​ക്കാ​തെ ഒ​ഴി​ഞ്ഞു മാ​റി​യെ​ങ്കി​ലും ഇ​യാ​ളു​ടെ ശ​ല്യം ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ സ്ത്രീക​ൾ ഇ​യാ​ളു​ടെ ആ​ഭാ​സ​ത്ത​രം മൊ​ബൈ​ൽ ഫോ​ണി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്തു. തു​ട​ർ​ന്ന് തെ​ളി​വു​സ​ഹി​തം ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ഇ​യാ​ളോ​ട് ഇ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ വി​ഷം കു​ടി​ച്ച ശേ​ഷം ഇ​യാ​ൾ കൈ ​ഞ​ര​ന്പ് മു​റി​ച്ചു ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ​ത്തി ര​ക്തം തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു.

ര​ക്തം ഒ​ഴു​കി ബോ​ധ​ര​ഹി​ത​നാ​യ ഇ​യാ​ളെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment