വി​ദേ​ശ​ത്തേ​ക്ക് പ​റ​ക്കാൻ ഭാഷ ഇനി പ്രശ്നമാകില്ല! ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ൽ വി​ദേ​ശ​ഭാ​ഷാ പ​ഠ​നവും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ൽ വി​ദേ​ശ​ഭാ​ഷ​ക​ൾ കൂ​ടി പ​ഠി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

ബി​എ​സ്‌​സി ന​ഴ്സിം​ഗ്, ജ​ന​റ​ൽ ന​ഴ്സിം​ഗ്, മി​ഡ്‌​വൈ​ഫ​റി കോ​ഴ്സു​ക​ളി​ൽ ജോ​ലി​സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ൽ വി​ദേ​ശ​ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ഓ​ഗ​സ്റ്റ് ര​ണ്ടി​ന് പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

ജ​ർ​മ​ൻ, ഫ്ര​ഞ്ച്, സ്പാ​നി​ഷ്, കൊ​റി​യ​ൻ, ഗ്രീ​ക്ക്, ലാ​റ്റി​ൻ, ഐ​റി​ഷ്, പോ​ർ​ച്ചു​ഗീ​സ് തു​ട​ങ്ങി​യ ഭാ​ഷ​ക​ൾ പ്ര​ത്യേ​ക ഭാ​ഷാ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യു​ള്ള ചെ​ല​വ് അ​ത​ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വ​ഹി​ക്ക​ണ​മെ​ന്നും കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഇ​തി​ന് അ​മി​ത ഫീ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഫീ​സ് ഈ​ടാ​ക്ക​രു​തെ​ന്നും ക​ഴി​യു​മെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി പ​ഠ​നാ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

വി​ദേ​ശ​ഭാ​ഷ​ക​ൾ പ​ഠി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധി​ക്ക​രു​ത്. റ​ഗു​ല​ർ ക്ലാ​സി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മു​ള്ള സ​മ​യ​ത്തോ ഇ​ട​വേ​ള​ക​ളി​ലോ ആ​ണ് ഭാ​ഷാ​പ​ഠ​നം ന​ട​ത്തേ​ണ്ട​ത്.

ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളു​ടെ ക്രെ​ഡി​റ്റി​നൊ​പ്പം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വി​ദേ​ശ​ഭാ​ഷ​ക​ളി​ലെ പ്രാ​വീ​ണ്യം തെ​ളി​യി​ക്കു​ന്ന ക്രെ​ഡി​റ്റു​ക​ളും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment