മ​ക്ക​ൾ നോ​ക്കു​ന്നി​ല്ല: പ​രാ​തി​യു​മാ​യി വ​യോ​ധി​ക ആ​ർ​ഡി ഓ​ഫീ​സി​ൽ; മക്കളെ വിളിച്ചപ്പോൾ കിട്ടിയ മറുപടിയിൽ ഞെട്ടി ഉദ്യോഗസ്ഥർ

നെ​ടു​മ​ങ്ങാ​ട്: മ​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു വ​യോ​ധി​ക നെ​ടു​മ​ങ്ങാ​ട് ആ​ർ​ഡി ഓ​ഫീ​സി​ലെ​ത്തി.

മ​ക്ക​ളു​ടെ ഉ​പ​ദ്ര​വം കാ​ര​ണം വീ​ട്ടി​ൽ ക​ഴി​യാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യാ​ണ് ക​ല്ല​റ മൃ​തു​മ്മ​ല സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക ആ​ർ​ഡി​ഓ​ഫീ​സി​ൽ എ​ത്തി​യ​ത്.

ആ​ർ​ഡി​ഒ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ഴാ​ണ് മ​ക്ക​ൾ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യു​ള്ള വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.​

തു​ട​ർ​ന്ന് മ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും നി​സ​ഹ​ക​ര​ണ മ​നോ​ഭാ​വ​മാ​ണ് കാ​ട്ടി​യെ​തെ​ന്ന് ആ​ർ​ഡി​ഒ അ​ബ്ദു​ൾ ക​ബീ​ർ പ​റ​ഞ്ഞു.

മ​ക്ക​ൾ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ത്കാ​ലി​ക സം​ര​ക്ഷ​ണ​ത്തി​നാ​യി കൊ​ല്ലം​ങ്കാ​വ് മ​ദ​ർ​തെ​രേ​സ ഓ​ൾ​ഡേ​ജ് ഹോ​മി​ലേ​ക്ക് സ​രോ​ജി​നി​യെ മാ​റ്റി.​

അ​മ്മ​യെ നോ​ക്കാ​ത്ത മ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ​ഡി​ഒ അ​റി​യി​ച്ചു.

Related posts

Leave a Comment