അവള്‍ക്ക് നിങ്ങള്‍ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹം! ട്രാക്ടര്‍ ഡ്രൈവര്‍ മുതലാളിയുടെ ഭാര്യയുമായി മുങ്ങി; പത്തു ദിവസത്തിനു ശേഷം യുവതി ഭര്‍ത്താവിനൊപ്പം മടങ്ങി

ബ​ഗു​സ​രി: ബി​ഹാ​റി​ൽ തൊ​ഴി​ലു​ട​മ​യു​ടെ ഭാ​ര്യ​യു​മാ​യി ക​ട​ന്ന യു​വാ​വി​നു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ക​ണ്ണി​ലേ​ക്ക് ആ​സി​ഡ് കു​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട്ടു. സ​മ​സ്തി​പു​ർ സ്വ​ദേ​ശി​യും ട്രാ​ക്ട​ർ ഡ്രൈ​വ​റു​മാ​യ മു​പ്പ​തു​കാ​ര​നാ​ണ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്.

ബ​ഗു​സ​രി ജി​ല്ല​യി​ലെ പി​പ്ര ചൗ​ക്കി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബ​രൗ​ണി​യി​ൽ ട്രാ​ക്ട​ർ ഡ്രൈ​വ​റാ​യി ജോ​ലി​യെ​ടു​ക്കു​മ്പോ​ഴാ​ണ് യു​വാ​വ് തൊ​ഴി​ലു​ട​മ​യു​ടെ ഭാ​ര്യ​യു​മാ​യി അ​ടു​ത്ത​ത്. ഈ ​മാ​സം ഫെ​ബ്രു​വ​രി ആ​റി​ന് കാ​മു​കി​യു​മാ​യി യു​വാ​വ് ക​ട​ന്നു. ഇ​തോ​ടെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കാ​ണി​നി​ല്ലെ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ പ​ത്തു ദി​വ​സ​ത്തി​നു ശേ​ഷം യു​വ​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ക​ർ​ഷ​ക​നാ​യ ഭ​ർ​ത്താ​വി​നൊ​പ്പം മ​ട​ങ്ങി.

ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ ട്രാ​ക്ട​ർ ഡ്രൈ​വ​റെ ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ചു. അ​വ​ർ​ക്ക് നി​ങ്ങ​ൾ​ക്കൊ​പ്പം ജീ​വി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് എ​ത്തി​യ ട്രാ​ക്ട​ർ ഡ്രൈ​വ​റെ ഒ​രു സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഹ​നു​മാ​ൻ​ചൗ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച് ഇ​രു​പ​തോ​ളം​വ​രു​ന്ന അ​ക്ര​മി സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. ട്രാ​ക്ട​ർ ഡ്രൈ​വ​ർ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts