അച്ഛനെ കാണാനില്ലെന്ന പരാതിയുമായി മക്കൾ; പാസ്റ്റർമുങ്ങിയത് മകളുടെ പ്രായമുള്ള മകളുമായി; കമിതാക്കളെ കണ്ടെത്താനാവാതെപോലീസ്


കോ​ട്ട​യം: മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ 57കാ​ര​നാ​യ പാ​സ്റ്റ​റെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് തീ​ർ​ഥാ​ട​ന​ത്തി​നു പോ​വു​ക​യാ​ണെ​ന്ന് ക​ത്തെ​ഴു​തി വ​ച്ച് ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും പാ​സ്റ്റ​റെ കാ​ണാ​താ​കു​ന്ന​ത്. പാ​സ്റ്റ​റു​ടെ ഭാ​ര്യ വി​ദേ​ശ​ത്താ​ണ്. ഇ​യാ​ളു​ടെ മ​ക്ക​ളാ​ണ് ക​ത്തു​മാ​യി എ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത.

തു​ട​ർ​ന്നു മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​സ്റ്റ​ർ മ​ക​ളു​ടെ പ്രാ​യ​മു​ള്ള മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പാ​സ്റ്റ​ർ മു​ണ്ട​ക്ക​യ​ത്ത് എ​ത്തി യു​വ​തി​യു​മാ​യി പോ​യ​ശേ​ഷം ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഒാഫ് ആ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നാ​ൽ എ​വി​ടേ ക്കാ​ണ് ക​മി​താ​ക്ക​ൾ മു​ങ്ങി​യ​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പാ​സ്റ്റ​ർ ധ്യാ​ന​ത്തി​ന് എ​ത്തി​യാ​ണ് യു​വ​തി​യെ വ​ള​ച്ച​ത്. തു​ട​ർ​ന്നു നി​ര​ന്ത​ര​മാ​യ ഫോ​ണ്‍ വി​ളി​യി​ലൂടെ​യും ചാ​റ്റിം​ഗി​ലൂടെ​യു​മാ​ണ് ഇ​വ​ർ സ​ല്ല​പി​ച്ചി​രു​ന്ന​ത്.

യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ക​റു​ക​ച്ചാ​ൽ എ​സ്എ​ച്ച്ഒ കെ.​എ​ൽ. സ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment