പ​ള്ളി​ക്ക​ലാ​റി​ലെ തടയണ വെള്ളപ്പൊക്കത്തിന് കാരണമാകുന്നെന്ന പരാതി : ക​ള​ക്ട​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

കൊല്ലം   :വ​ര​ള്‍​ച്ച പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ള്ളി​ക്ക​ലാ​റി​ന് കു​റു​കേ പാ​വു​മ്പ​യി​ല്‍ നി​ര്‍​മി​ച്ച ത​ട​യ​ണ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്ന ആ​ശ​ങ്ക​യെ തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ആ​ശ​യ​വി​നി​യ​മ​യം ന​ട​ത്തി. സാ​ങ്കേ​തി​ക വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​തു​സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ ​ഡി എ​മ്മി​നെ ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഇ​വി​ടെ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തി​ന് ത​ട​യ​ണ കാ​ര​ണ​മാ​യി​ട്ടു​ണ്ടോ എ​ന്ന​ത് കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കൂ. നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്നും തോ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ക​ല്‍​ക്കെ​ട്ടു​ക​ളി​ല്‍ എ​വി​ടെ​യെ​ങ്കി​ലും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും.

എ​ന്തെ​ങ്കി​ലും സാ​ങ്കേ​തി​ക ന്യൂ​ന​ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.മൈ​ന​ര്‍, മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പു​ക​ളു​ടെ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍, ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റിംഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ​യാ​ണ് സാ​ങ്കേ​തി​ക വ​ശ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

എ ​ഡി എം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ത​ഴ​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ് ശ്രീ​ല​ത, സ്ഥി​രം സ​മി​തി അം​ഗം കെ ​കെ കൃ​ഷ്ണ​കു​മാ​ര്‍, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ ​എ​ന്‍ മ​നോ​ജ്, ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​റി​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ പി ​അ​ഭി​ലാ​ഷ്, കു​ന്ന​ത്തൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ജി ​കെ പ്ര​ദീ​പ്, ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ സ​ജി​ത ബീ​ഗം തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

Related posts