വാ​വി​ട്ട വാ​ക്കും കൈ​വി​ട്ട ക​ളി​യും..! പാ​ണ്ഡ്യ​ക്കും രാ​ഹു​ലി​നും സ​സ്പെ​ൻ​ഷ​ൻ

മും​ബൈ: സ്വ​കാ​ര്യ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ൽ ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്കും കെ.​എ​ൽ. രാ ​ഹു​ലി​നും സ​സ്പെ​ൻ​ഷ​ൻ. ഇ​രു​വ​രേ​യും ഓ​സ്ട്രേ​ലി​യ​യി​ൽ​നി​ന്നും തി​രി​ച്ചുവിളിച്ചു. ഉ​ട​ൻ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ഇ​രു​താ​ര​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​മ്മ​റ്റി ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റേ​ഴ്സ് ചെ​യ​ർ​മാ​ൻ (സി​ഒ​എ) വി​നോ​ദ് റാ​യി അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ലേ​ക്ക് ഇ​വ​രെ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് ബി​സി​സി​ഐ ടീം ​മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചു. ഓ​സ്ട്രേ​ലി​യ​യ്ക്കെ തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​രു​വ​രേ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ൻ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു താ​ര​ങ്ങ​ൾ​ക്കും ബി​സി​സി​ഐ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ നി​ർ​വ്യാ​ജം മാ​പ്പ് പ​റ​യു​ന്ന​താ​യി ഹാ​ർ​ദി​ക് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. എ​ന്നാ​ൽ, രാ​ഹു​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

വി​വാ​ദ സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും താ​ര​ങ്ങ​ളു​ടെ അ​തി​രു​വി​ട്ട സം​സാ​രം അം​ഗീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ലെ​ന്നും സി​ഒ​എ അം​ഗ​മാ​യ ഡ​യാ​ന എ​ഡു ൽ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് അ​പ​ക്വ​മാ​യ സം​സാ​ര​ത്തി​ലൂ​ടെ താ​ര​ങ്ങ​ൾ ന​ല്കി​യ​തെ​ന്ന് ബി​സി​സി​ഐ​യും നി​രീ​ക്ഷി​ച്ചു.

Related posts