ഫോറസ്റ്റുകാരോടാ കളി..! കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വച്ചു കൊ​ന്നു; പിന്നെ കി​ണ​ർ തേ​കി വൃ​ത്തി​യാ​ക്കി ന​ൽ​കി വ​നം വ​കു​പ്പ്


വ​ണ്ണ​പ്പു​റം: കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ടി​വെ​ച്ചു കൊ​ന്നു. കാ​ളി​യാ​ർ വെ​ളി​പ്പ​റ​ന്പി​ൽ അ​നി​ലി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​ട്ടു​പ​ന്നി വീ​ണ​ത്.

രാ​വി​ലെ കി​ണ​റ്റി​ൽ​നി​ന്നും അ​സാ​ധാ​ര​ണ​മാ​യ ശ​ബ്ദം​കേ​ട്ട് നോ​ക്കു​ന്പോ​ഴാ​ണ് ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത്ത കി​ണ​റ്റി​ൽ കാ​ട്ടു​പ​ന്നി വീ​ണ​താ​യി കാ​ണു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ കാ​ളി​യാ​ർ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു.

അ​വ​ർ സ്ഥ​ല​ത്തെ​ത്തി കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ​യെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ വ​നം വ​കു​പ്പു ത​യാ​റാ​ക്കി​യി​ട്ടു​ള്ള പാ​ന​ൽ ലി​സ്റ്റി​ൽ​പ്പെ​ട്ട റാ​ത്ത​പ്പി​ള്ളി​ൽ ബി​നോ​യി എ​ത്തി കി​ണ​റ്റി​ൽ​ത​ന്നെ പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

പ​ന്നി​ക്ക് 70 കി​ലോ​യോ​ളം തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു.ക​ര​യ്ക്കു​ക​യ​റ്റി​യ പ​ന്നി​യു​ടെ ജ​ഡം കാ​ളി​യാ​ർ റേ​ഞ്ച് ഓ​ഫീ​സ് വ​ള​പ്പി​ൽ കു​ഴി​യെ​ടു​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു ക​ത്തി​ച്ചു.

കി​ണ​ർ വ​നം വ​കു​പ്പ് തേ​കി വൃ​ത്തി​യാ​ക്കി ന​ൽ​കി.റേ​ഞ്ച് ഓ​ഫീ​സ​ർ ത​ന്പി, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​ത്യ​പാ​ൽ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ജീ​ബ്, അ​ന​ന്തു എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment