8 മണിയായിട്ടും വീട്ടിൽ ആരെയും കാണാനില്ല! അയൽവാസികൾ നടത്തിയ അന്വേഷണത്തില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സംഭവം പറവൂരില്‍

പറവൂർ: ഒരു വീട്ടിൽ അമ്മയെയും മരുമകളെയും മരിച്ച നിലയിൽ കണ്ടെത്തി.തുരുത്തിപ്പുറം കുണ്ടേട്ടിൽ പരേതനായ ലക്ഷ്മണൻ ഭാര്യ സരോജിനി (92) ഇവരുടെ മകൻ പരേതനായ സതീശന്റെ ഭാര്യ അംബിക (55) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സരോജിനിയെ കിടപ്പുമുറിയിലും,അംബികയെ അടുക്കളയിലെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇവർ മാത്രമാണ് ഈ വീട്ടിൽ താമസം ഇന്ന് രാവിലെ 8 മണിയായിട്ടും വീട്ടിൽ ആരെയും കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് വിവരം അറിയുന്നത്.

Related posts

Leave a Comment