പാ​ർ​ല​മെ​ന്‍റ് അ​തി​ക്ര​മം; ഭ​ഗ​ത് സിം​ഗ് ഗ്രൂ​പ്പി​ന്‍റെ വി​വ​ര​ങ്ങ​ൾ തേ​ടി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് പു​ക​യാ​ക്ര​മ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ മാ​ധ്യ​മ ക​ന്പ​നി മെ​റ്റ​യ്ക്കു ക​ത്തെ​ഴു​തി പോ​ലീ​സ്. കേ​സി​ലെ പ്ര​തി​ക​ൾ അം​ഗ​ങ്ങ​ളാ​യ ഭ​ഗ​ത് സിം​ഗ് ഫാ​ൻ​സ് ക്ല​ബ് ഗ്രൂ​പ്പി​ന്‍റെ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് പോ​ലീ​സ് ക​ത്തെ​ഴു​തി​യ​ത്.

ഈ ​ഗ്രൂ​പ്പി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും പ്ര​തി​ക​ളു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗ്രൂ​പ്പ് നേ​ര​ത്തെ​ത​ന്നെ നീ​ക്കം ചെ​യ്തി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ട് വ​ന്നി​ട്ടു​ണ്ട്.

കേ​സി​ലെ മു​ഖ്യ​പ്ര​തി ല​ളി​ത് ഝാ​യു​ടെ വീ​ട്ടി​ല​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ക്കു​ക​യാ​ണ്.

മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന, ഡ​ൽ​ഹി, ക​ർ​ണാ​ട​ക, യു​പി, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൈ​സൂ​രു സ്വ​ദേ​ശി മ​നോ​ര​ഞ്ജ​ന്‍റെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment