പാ​നൂ​രി​ലെ ബ്ലാ​ക്ക്മാ​ൻ 16 കാ​ര​നോ..? നാ​ട്ടു​കാ​ർ പി​ടി​കൂ​ടിയ 16 കാ​ര​നെ പോ​ലീ​സ് വി​ട്ട​യ​ച്ചു

പാ​നൂ​ർ: ബ്ലാ​ക്ക്മാ​നാ​യി പാ​നൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്തെ ഏ​താ​നും വീ​ടു​ക​ളി​ൽ ഭ​യാ​ന​ക സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​യാ​ൾ​ക്കാ​യി നാ​ട്ടു​കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ 16 കാ​ര​നെ പി​ടി​കൂ​ടി. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​യാ​ളെ പോ​ലീ​സി​ലേ​ൽ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും വി​ട്ട​യ​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് മു​മ്പ് പ്ര​ദേ​ശ​ത്ത് യോ​ഗം വി​ളി​ച്ച് പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടി സ​മാ​ധാ​ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​മെ​ന്ന് പോ​ലീ​സ്ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. പി​ടി​കൂ​ടി​യാ​ൾ ബ്ലാ​ക്ക് മാ​നാ​യി ച​മ​ഞ്ഞ​യാ​ളാ​ണെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts