പോലീസിന് പണിയായി, സിസിടിവി ദൃശ്യത്തിൽ യുവാവിന്‍റെ മുഖമില്ല; പാലാരിവട്ടത്ത് പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ തേടി പോലീസ്


കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ന​ടു​റോ​ഡി​ല്‍ വ​ച്ച് ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പാ​ലാ​രി​വ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം ബൈ​ക്കി​ല്‍ ഒ​റ്റ​യ്‌​ക്കെ​ത്തി​യ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച​ശേ​ഷം പാ​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ലെ​ത്തി യു​വ​തി പ​രാ​തി ന​ല്‍​കി. അ​ന്വ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളു​ടെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചു.

എ​ന്നാ​ല്‍ മു​ഖം വ്യ​ക്ത​മ​ല്ല. പ്ര​ദേ​ശ​ത്ത് സി​സി ടി​വി ക്യാ​മ​റ​ക​ള്‍ ഒ​ന്നും ത​ന്നെ​യി​ല്ലാ​തി​രു​ന്ന​തും അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി പോ​ലീ​സ് കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ്ര​തി​യി​ലേ​ക്കെ​ത്തു​ന്ന വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

പോ​ലീ​സ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

Related posts

Leave a Comment