നാ​യി​കാ​വേ​ഷം മോ​ഹി​പ്പി​ച്ച് പീ​ഡ​നം; അമേരിക്കൻ മലയാളിയായ ഡോക്ടറാണ് പീഡനത്തിനിരയായത്; നായികയാകാൻ അഭിചാരക്രിയ നടത്തണമെന്ന് പറഞ്ഞ് യുവാവ് തട്ടിയെടുത്തത് ല​ക്ഷ​ങ്ങ​ൾ

തൃ​ശൂ​ർ: സി​നി​മാ രം​ഗ​ത്തു​നി​ന്ന് പീ​ഡ​ന​ക്ക​ഥ വീ​ണ്ടും. നാ​യി​കാ​വേ​ഷം വാ​ഗ്ദാ​നം​ചെ​യ്ത് ദ​ന്ത​ഡോ​ക്ട​റാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും 33 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടു​ക​യും ചെ​യ്ത യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി വി​ൻ​സ​ൻ ലോ​ന​പ്പ​നാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.

ഇ​പ്പോ​ൾ ത​മി​ഴ് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യാ​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. യു​വ​നാ​യ​ക​ന്‍റെ സി​നി​മ​യി​ൽ അ​സി​സ്റ്റ​ന്‍റ് സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള വി​ൻ​സ​ൻ യു​വ​തി​യെ പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും പ​ണം​ത​ട്ടു​ക​യു​മാ​യി​രു​ന്നു.

സി​നി​മ​യി​ൽ നാ​യി​കാ​വേ​ഷം കി​ട്ടു​ന്ന​തി​ന് മ​ന്ത്ര​വാ​ദം അ​ട​ക്ക​മു​ള്ള ആ​ഭി​ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് യു​വ​തി​യെ ഇ​യാ​ൾ പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്രേ. ഈ ​പേ​രി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

Related posts