Set us Home Page

മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ പ്രായപൂർത്തിയാവാത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ


മാ​ന​ന്ത​വാ​ടി: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ 17കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​ള്ളി​യൂ​ർ​ക്കാ​വ് ക​ണ്ണി​വ​യ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ വി​നീ​ത് (43) അ​റ​സ്റ്റി​ൽ.

മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ സ​മാ​ന രീ​തി​യി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ മ​റ്റൊ​രു കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​ക്ക് ബാ​ധ​യു​ണ്ടെ​ന്നും അ​ത് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും ബ​ന്ധു​ക്ക​ളെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു പീ​ഡ​നം.

ഇ​യാ​ൾ മറ്റു കു​ട്ടി​ക​ളേ​യോ സ്ത്രീ​ക​ളേ​യോ ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS