ഏ​ഴു വ​യ​സു​കാ​രിയെ പീഡിപ്പിച്ചു കൊന്ന  സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​യ​ന്പ​ത്തൂ​ർ: ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. തൊ​ണ്ടാ​മു​ത്തൂ​ർ മ​ലി​യം​പ്പാ​ള​യം സ​ന്തോ​ഷ്കു​മാ​റാ​ണ് (36)അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റു​ചെ​യ്ത​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു സ​ന്തോ​ഷ്കു​മാ​ർ.

കൃ​ത്യം ന​ട​ന്ന ദി​വ​സം കുട്ടിയുടെ വീടിനു സമീപത്തെ അ​മ്മ വീ​ട്ടി​ൽ സ​ന്തോ​ഷ്കു​മാ​ർ വ​ന്നി​രു​ന്നു. കു​ട്ടി​യു​ടെ ദേ​ഹം പു​ത​പ്പി​ച്ചി​രു​ന്ന ടീ ​ഷ​ർ​ട്ട് ത​ന്‍റേ​താ​ണെ​ന്ന് സ​മ്മ​തി​ച്ചു. സ​ന്തോ​ഷ്കു​മാ​ർ താ​നൊ​റ്റ​യ്ക്കാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഡി ​എ​ൻ എ ​ടെ​സ്റ്റ് റി​സ​ൾ​ട്ടു​വ​ന്ന ശേ​ഷ​മാ​ണ് ഇ​യാ​ളാ​ണ് കു​റ്റ​വാ​ളി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ​യു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണ് സ​ന്തോ​ഷ് കു​മാ​ർ.​വേ​റെ ആ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Related posts