പ​ത്ത് വ​യ​സു​കാ​ര​നെ  പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വം; ഒരാൾ ഒളിൽ; പിടിയിലായ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെയ്തു

മു​ക്കം: പ​ത്ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ സ​ത്താ​റാ​ണ് (55) അ​റ​സ്റ്റി​ലാ​യ​ത്. അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ സു​ഹൃ​ത്തും കൂ​ട്ടു​പ്ര​തി​യു​മാ​യ കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി സ​ലാം ഒ​ളി​വി​ലാ​ണ്.

അ​ടു​ത്തി​ടെ മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ആ​ളാ​ണ് സ​ലാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​ക്ക് പ​ണം ന​ൽ​കി വ​ശ​ത്താ​ക്കി​യാ​ണ് ഇ​രു​വ​രും പീ​ഡി​പ്പി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് കു​ട്ടി​യെ പ​ല​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി മു​ക്കം പോ​ലീ​സ് പ​റ​ഞ്ഞു.

കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​നെ ര​ക്ഷി​താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ലും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ പ്ര​കാ​രം താ​മ​ര​ശേരി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ബ്ദു​ൾ സ​ത്താ​റി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts