പീ​ഡ​ന​ത്തി​നി​രാ​യ പെ​ൺ​കു​ട്ടി​ക്ക് സ്ത്രീ​ക​ളു​ടെ മ​ർ​ദ​നം; ത​ല​മു​ണ്ഡ​നം, മു​ഖ​ത്ത് ക​രി​ഓ​യി​ല്‍ ഒഴിച്ച് പൊതുനിരത്തിലൂടെ നടത്തി; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

 

ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ അ​യ​ൽ​വാ​സി​ക​ളാ​യ ഒ​രു​കൂ​ട്ടം സ്ത്രീ​ക​ള്‍ ചേ​ര്‍​ന്ന് പ​ര​സ്യ​മാ​യി ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. കി​ഴ​ക്ക​ന്‍ ഡെ​ല്‍​ഹി​യി​ലെ ഷാ​ഹ്ദ​റ​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

പെ​ൺ​കു‌​ട്ടി​യെ വീ​ട്ടി​ല്‍​നി​ന്ന് വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​ക​ള്‍ മു​ടി മു​റി​ക്കു​ക​യും മു​ഖ​ത്ത് ക​രി​ഓ​യി​ല്‍ ഒ​ഴി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.

സ്ത്രീ​ക​ള്‍ ഈ ​പെ​ൺ​കു​ട്ടി​യെ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ​യും ചെ​രി​പ്പു​മാ​ല​യി​ട്ട് റോ​ഡി​ലൂ​ടെ ന​ട​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ക​സ്തൂ​ർ​ബ ന​ഗ​റി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഒ​രു സം​ഘ​മാ​ളു​ക​ളാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ൾ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ സ​ന്ദ​ർ​ശി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്മാ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും യു​വ​തി​ക്കും കു​ടും​ബ​ത്തി​നും സു​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്നെ മൂ​ന്ന് പേ​ർ ചേ​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി സ്വാ​തി മാ​ലി​വാ​ളി​നോ​ടു പ​റ​ഞ്ഞു. സം​ഭ​വ​സ​മ​യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ ​ത​ന്നെ പീ​ഡി​പ്പി​ക്കാ​ൻ പ്ര​തി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് അ​റി​യി​ക്കാ​ൻ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ഡ​ൽ​ഹി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ന്‍റെ മു​ഴു​വ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സ​ഹി​തം ക​മ്മീ​ഷ​നി​ൽ വി​ശ​ദ​മാ​യ ന​ട​പ​ടി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സി​ന് 72 മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment