പാലക്കാട് പീ​ഡ​ന​ത്തി​നി​ര​യാ​യ പ്രായപൂർത്തിയാകാത്ത പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​തെ ഡോ​ക്ട​റു​ടെ ക്രൂ​ര​ത

പാ​ല​ക്കാ​ട്: പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​ൻ ഡോ​ക്ട​ർ വി​സ​മ്മ​തി​ച്ച​താ​യി ആ​രോ​പ​ണം. പാ​ലാ​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കാ​തെ മാ​റ്റി​നി​ർ​ത്തി​യ​ത്.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഉ​ച്ച​യ്ക്കു 2.30ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​ൻ പോ​ലും ഇ​തേ​വ​രെ ഡോ​ക്ട​ർ ത​യാ​റാ​യി​ട്ടി​ല്ല. അ​ഡ്മി​റ്റ് ചെ​യ്താ​ൽ ശ​നി​യാ​ഴ്ച വൈ​ദ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ നി​ല​പാ​ട്.

Related posts