തെരഞ്ഞെടുപ്പു കഴിഞ്ഞു, ഇന്ധനവില വര്‍ധിച്ചു! രണ്ടുദിവസത്തിനിടെമാത്രം പെട്രോള്‍ വിലയില്‍ 14 മുതല്‍ 17 പൈസയുടെയും ഡീസലിന് 24 മുതല്‍ 30 പൈസയുടെയും വര്‍ധനവ്‌

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന. ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ​മാ​ത്രം പെ​ട്രോ​ൾ വി​ല​യി​ൽ 14 മു​ത​ൽ 17 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 24 മു​ത​ൽ 30 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 73.04 രൂ​പ​യും ഡീ​സ​ലി​ന് 69.67 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 74.37 രൂ​പ​യും ഡീ​സ​ലി​ന് 71.11 രൂ​പ​യു​മാ​യ​പ്പോ​ൾ കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 73.31 രൂ​പ​യും ഡീ​സ​ലി​ന് 70.13 രൂ​പ​യു​മാ​ണ്. ഇ​ന്ധ​ന​വി​ല​യി​ൽ ഇ​ന്ന് വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

രാ​ജ്യ​ത്ത് അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പും അ​വ​സാ​നി​ച്ച ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​ത്തെ വി​ല​യി​ൽ​നി​ന്നു​മാ​ണ് ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല 71.03 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​ത്തെ വി​ല 71.17 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല​യാ​ക​ട്ടെ 65.96 രൂ​പ​യി​ൽ​നി​ന്നും 66.20 രൂ​പ​യാ​യി.

കൊ​ൽ​ക്ക​ത്ത​യി​ൽ ഡീ​സ​ൽ വി​ല 67.71 രൂ​പ​യി​ൽ​നി​ന്നും 67.96 രൂ​പ​യാ​യ​പ്പോ​ൾ പെ​ട്രോ​ൾ വി​ല 73.11 രൂ​പ​യി​ൽ​നി​ന്നും 73.24 രൂ​പ​യാ​യി ഉ​യ​ർ​ന്നു. മും​ബൈ​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പെ​ട്രോ​ൾ വി​ല 76.64 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​ത്തെ വി​ല 76.78 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല 69.11 ൽ​നി​ന്നും 69.36 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.

തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ളി​ന് എ​ട്ട് മു​ത​ൽ 10 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് ആ​റ് മു​ത​ൽ ഏ​ഴ് പൈ​സ​യു​ടെ​യും വ​ർ​ധ​ന​വു​ണ്ടാ​യ​പ്പോ​ൾ ചൊ​വ്വാ​ഴ്ച പെ​ട്രോ​ളി​ന് ആ​റ് മു​ത​ൽ ഏ​ഴ് പൈ​സ​യും ഡീ​സ​ലി​ന് ഒ​ൻ​പ​ത് മു​ത​ൽ പ​ത്ത് പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts