സ്കൂ​ൾ ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്യൂ​ണിന് ശി​ക്ഷ! അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ന്പ​തി​നാ​യി​രം​രൂ​പ പി​ഴ

പു​തി​യ​കാ​വ്: മ​തി​ല​ക​ത്ത് സ്കൂ​ൾ ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്യൂ​ണി​നെ ശി​ക്ഷി​ച്ചു.

മ​തി​ല​കം ക​ള​രി​പ​റ​ന്പ് സ്വ​ദേ​ശി തെ​ക്കൂ​ട്ട് വീ​ട്ടി​ൽ കി​ര​ണി​(39)നെയാ​ണ് തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ശി​ക്ഷി​ച്ച​ത്.

അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ന്പ​തി​നാ​യി​രം​രൂ​പ പി​ഴ​യ​ട​യ്ക്കാ​നു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്.

2019 ഓ​ഗ​സ്റ്റി​ലാ​ണ് ബ​സി​ൽ​വ​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ച​ത്. സ്കൂ​ൾ വാ​ഹ​ന​ത്തി​ലെ അ​റ്റ​ൻ​ഡ​ർ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി​ക്കെ​ത്തി​യ കി​ര​ണ്‍ 13 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡിപ്പി​െ ച്ച​​ന്നാ​ണ് കേ​സ്.

അ​ന്ന് മ​തി​ല​കം എ​സ്ഐ ആ​യി​രു​ന്ന കെ.​എ​സ്. സൂ​ര​ജാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. ലി​ജി മ​ധു ഹാ​ജ​രാ​യി.

Related posts

Leave a Comment