ഫൈ​സ​ർ മേ​ധാ​വി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​യ ഫൈ​സ​റി​ന്‍റെ മേ​ധാ​വി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന ന്യൂ​യോ​ർ​ക്കി​ലെ മാ​രി​യ​റ്റ് മ​ർ​ക്വേ ഹോ​ട്ട​ലി​ൽ വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഫൈ​സ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റുു​മാ​രാ​യ ഡോ.​രാ​ജാ മ​ൻ​ജി​പു​ടി, ഡോ.​ക​ണ്ണ​ൻ ന​ട​രാ​ജ​ൻ, ഡോ.​സ​ന്ദീ​പ് മേ​നോ​ൻ എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ചെ​ന്നൈ​യി​ലു​ള്ള ഫൈ​സ​റി​ന്‍റെ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഒ​രു ശാ​ഖ കേ​ര​ള​ത്തി​ൽ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ ന​ട​ന്നു. പ്രീ ​ക്ലി​നി​ക്ക​ൽ ഗ​വേ​ഷ​ണ രം​ഗ​ത്ത് കേ​ര​ള​ത്തി​ന് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​ക​ളെ പ​റ്റി ഫൈ​സ​ർ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ ഇ​ൻ​ഫോ​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ് മേ​ഖ​ല​യി​ലു​ള്ള കേ​ര​ള​ത്തി​ലെ ഗ​വേ​ഷ​ണ സ​മ്പ​ത്ത് ഫ​ല​പ്ര​ദ​മാ​യി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും സം​ഘം ച​ർ​ച്ച ചെ​യ്തു.

ആ​രോ​ഗ്യ രം​ഗ​ത്തെ കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ യോ​ഗ​ത്തി​ൽ സ​ർ​ക്കാ​രി​ന്റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.

അ​ടു​ത്തി​ടെ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വും ഫൈ​സ​ർ പ്ര​തി​നി​ധി​ക​ൾ പ​ങ്കു​വെ​ച്ചു. അ​ടു​ത്ത​പ​ടി​യാ​യി സെ​പ്തം​ബ​റി​ന​കം ഫൈ​സ​റി​ന്റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​നി​ധി സം​ഘം കേ​ര​ളം സ​ന്ദ​ർ​ശി​ക്കും.

Related posts

Leave a Comment