ബി​ജെ​പി കോ​ഴ​ക്കേ​സ് ; പ്ര​സീ​ത അ​ഴീ​ക്കോ​ടു​മാ​യി വ​യ​നാ​ട്ടി​ൽ അ​ന്വേ​ഷ​ണ സം​ഘത്തിന്‍റെ തെ​ളി​വെ​ടു​പ്പ്


ക​ൽ​പ്പ​റ്റ: ബ​ത്തേ​രി​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സി.​കെ. ജാ​നു​വി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ കോ​ഴ ന​ൽ​കി​യെ​ന്ന കേ​സി​ൽ ജെ​ആ​ർ​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ടു​മാ​യി അ​ന്വേ​ണ സം​ഘം വ​യ​നാ​ട് മ​ണി​മ​ല ഹോം ​സ്റ്റേ​യി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ഇ​ന്ന് രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. മ​നോ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​സീ​ത​യു​മാ​യി മ​ണി​മ​ല ഹോം​സ്റ്റേ​യി​ൽ എ​ത്തി​യ​ത്.

ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ൽ ഹോം​സ്റ്റേ​യി​ലെ​ത്തി പ​ണം കൈ​മാ​റി​യെ​ന്നാ​യി​രു​ന്ന പ്ര​സീ​ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ഇ​തി​നെ​തു​ട​ർ​ന്ന് എം​എ​സ്എ​ഫ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ന​വാ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ക്കാ​ൻ ക​ൽ​പ്പ​റ്റ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും കേ​സ് പി​ന്നീ​ട് ക്രൈം ​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യും ചെ​യ്ത​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ബ​ത്തേ​രി മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ്, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, ക​ൽ​പ്പ​റ്റ മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രെ​യും ക്രൈം ​ബ്രാ​ഞ്ച് സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment