നാലുവർഷമായി തുടരുന്ന പീഡനം; കൊല്ലത്ത് ഹയർ സെക്കൻഡറി അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ; പരാതിയുമായി പൂർവവിദ്യാർഥികളും

സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ല്ലം: പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. പു​ത്തൂ​ര്‍ ബ​ഥ​നി ജം​ഗ്ഷ​ന്‍ ത​യ്യി​ല്‍ തെ​ക്ക​തി​ല്‍ ജോ​സ​ഫ് കു​ട്ടി (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ള്‍ കി​ഴ​ക്കേ ക​ല്ല​ട​യി​ലെ എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് അ​ധ്യാ​പ​ക​നും ഇ​ടു​ക്കി​യി​ലെ ഒ​രു സ്വ​കാ​ര്യ കോ​ള​ജ് സി​ഇ​ഒ​യു​മാ​ണ്.

നാ​ലു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി വി​വി​ധ ബാ​ച്ചു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​ക​ളി​ലാ​ണ് അ​റ​സ്റ്റ്.വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ പ​രാ​തി ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി തു​ട​ര്‍​ന​ട​പ​ടി​ക്കാ​യി കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ആ​ദ്യം പ​രാ​തി ന​ല്‍​കി​യ​ത്.തു​ട​ര്‍​ന്ന്, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​നി​ക​ളും ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. അ​ഞ്ചു പ​രാ​തി​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ല​ഭി​ച്ച​ത്.

2018 മു​ത​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​യാ​ള്‍​ക്കെ​തി​രേ മൂ​ന്നു​കേ​സു​ക​ള്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും എ​സ്‌​ഐ അ​നീ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment