പ്രേ​മ​ച​ന്ദ്ര​ന്‍റെ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ ആക്രമണം; സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ഒ​ളി​വി​ൽ; ഉടൻ പിടികൂടുമെന്ന് പോലീസ്

പ​ര​വൂ​ർ :എൻ.കെ പ്രേ​മ​ച​ന്ദ്ര​ന്‍റെ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ മു​ക്ക​ട​യി​ൽ​വ​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ മ​ഹേ​ന്ദ്ര​ൻ ഒ​ളി​വി​ൽ. ഇ​യാ​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പ​ര​വൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം മു​ൻ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​പി​ള്ള​യ്ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ക​ല്ലു​കൊ​ണ്ടി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യി​രു​ന്നു​വെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​രോ​പ​ണം.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ്പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. പ​ര​വൂ​ർ പാ​രി​പ്പ​ള്ളി റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ പേ​രി​ൽ വ​ധ​ശ്ര​മ​ത്തി​ലാ​ണ് കേ​സ്. പ​രി​ക്കേ​റ്റ രാ​ധാ​കൃ​ഷ്ണ​പി​ള്ള തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. അതേസമയം ക​ര​ടി​മു​ക്കി​ൽ പ്രേ​മ​ച​ന്ദ്ര​ന്‍റെ സ്വീ​ക​ര​ണ വാ​ഹ​ന​ത്തി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.

Related posts