പോ​ലീ​സു​കാ​ര​നെ കാ​ര്‍ ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സ്; മൊ​ഴി വി​ശ്വ​സി​ക്കാ​തെ പോ​ലീ​സ്; ഇ​വ​ർ​ക്കൊ​പ്പം ഒ​രു യു​വ​തി ഉ​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന

കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കൊ​ല്ലം ച​വ​റ സ്വ​ദേ​ശി ഇ​ര്‍​ഷാ​ദ്(27, പ​ന്മ​ന സ്വ​ദേ​ശി ഷം​നാ​ദ്(27) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ കൊ​ല്ല​ത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍ നി്ന്നും ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് പ്ര​തി​ക​ള്‍ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു.

പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​പി​ച്ച​ത​ട​ക്കം പു​റ​ത്ത​റി​യു​മെ​ന്ന് ഭ​യ​ന്നാ​ണ് പ​രി​ശോ​ധ​ന വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. എ​ന്നാ​ല്‍ ഇ​ത് പോ​ലീ​സ് വി​ശ്വാ​സ​ത്തി​ല്‍ എ​ടു​ത്തി​ട്ടി​ല്ല. ല​ഹ​രി ക​ട​ത്ത​ട​ക്കം സം​ശ​യി​ക്കു​ന്നു​ണ്ട്. സം​ഭ​വ​സ​മ​യ​ത്ത് കാ​റി​ല്‍ ഒ​രു യു​വ​തി​യു​ണ്ടാ​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 1.30ഓ​ടെ ക​ലൂ​ര്‍ ശാ​സ്താ റോ​ഡി​ല്‍ വ​ച്ചാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്റ്റ​ഷ​നി​ലെ എ​എ​സ്‌​ഐ​യെ കാ​റി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മു​ണ്ടാ​യ​ത്. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു ഇ​വി​ടെ.

ഈ ​സ​മ​യം അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന കാ​ര്‍ നി​ര്‍​ത്താ​ന്‍ പോ​ലീ​സ് കൈ ​കാ​ണി​ച്ചെ​ങ്കി​ലും ആ​ദ്യം വേ​ഗം കു​റ​ച്ച​ശേ​ഷം ഉ​ട​ന​ടി കാ​ര്‍ അ​മി​ത​വേ​ഗ​ത്തില്‍ മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കാ​റി​ന് മു​മ്പി​ലു​ണ്ടാ​യി​രു​ന്ന എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ എ​ന്‍.​പി. സ​ന്തോ​ഷ് ബോ​ണ​റ്റി​ലേ​ക്ക് തെ​റി​ച്ച് വീ​ണു. സ​ന്തോ​ഷു​മാ​യി കാ​ര്‍ കു​റ​ച്ചു ദു​രം പാ​ഞ്ഞ ശേ​ഷം സ​ഡ​ന്‍ ബ്രേ​ക്കി​ട്ട് കാ​ര്‍ വെ​ട്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ എ​എ​സ്‌​ഐ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ സ​ന്തോ​ഷ് വി​ശ്ര​മ​ത്തി​ലാ​ണ്.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ 100ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല​പാ​ത​ക​ശ്ര​മം, അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ക്ക​ല്‍, പോ​ലീ​സു​കാ​രു​ടെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

Related posts

Leave a Comment